PalakkadKeralaNattuvarthaLatest NewsNews

മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങളില്ല: അനധികൃതമായി പ്രവര്‍ത്തിച്ച പന്നിഫാമുകള്‍ പൂട്ടിച്ചു

അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി കെ. ​ശി​വ​പ്ര​കാ​ശാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്

മ​ണ്ണാ​ര്‍ക്കാ​ട്: ആ​ന​മൂ​ളി ഉ​രു​ള​ന്‍കു​ന്നി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ര​ണ്ട് പ​ന്നി​ഫാ​മു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്താ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഉ​ത്ത​ര​വ്. അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി കെ. ​ശി​വ​പ്ര​കാ​ശാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കൂ​ട്ടി​ങ്ക​ല്‍ അ​ബ്ര​ഹാം, പു​ത്ത​ന്‍വീ​ട്ടി​ല്‍ ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ ന​ട​ത്തു​ന്ന ഫാ​മു​ക​ള്‍ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. 25,000 രൂ​പ വീ​തം പി​ഴ​യും ഈ​ടാ​ക്കി. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ തീ​റ്റ​ക്ക് കൊ​ണ്ടു​വ​ന്ന കോ​ഴി, മ​ത്സ്യ മാ​ലി​ന്യം, ഹോ​ട്ട​ല്‍ മാ​ലി​ന്യം എ​ന്നി​വ സം​സ്‌​ക​രി​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു. തുടർന്നാണ് നടപടിയെടുത്തത്.

ഫാ​മി​ന്റെ അ​ര​ക്കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ദു​ര്‍ഗ​ന്ധ​വും ഉ​ണ്ടാ​യി​രു​ന്നു. പ​ന്നി വി​സ​ര്‍ജ്യം വ​ര്‍ഷ​ങ്ങ​ളാ​യി മ​ന്തം​പൊ​ട്ടി ആ​ന​മൂ​ളി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കുന്നു​വെ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ട​ത്തി​പ്പു​കാ​രു​ടെ വീ​ടു​ക​ളി​ലെ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളു​ടെ വി​സ​ര്‍ജ്യ​ങ്ങ​ളും പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തിയിട്ടുണ്ട്.

Read Also : ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നു, സ്ത്രീകളോട് പുതിയ ആഹ്വാനവുമായി കിം ജോങ് ഉന്‍

ഉ​ട​മ​ക​ളോ​ട് സൂ​ചി​പ്പി​ച്ച​പ്പോ​ള്‍ രേ​ഖ​ക​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്നും ഹാ​ജ​രാ​ക്കാ​ന്‍ ഒ​രാ​ഴ്ച​ത്തെ സാ​വ​കാ​ശം വേ​ണ​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സും ന​ല്‍കി​യി​രു​ന്നു. തു​ട​ര്‍ന്ന്, ഫാം ​ഉ​ട​മ​ക​ള്‍ ഫാം ​ആ​ധു​നി​ക രീ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ച് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കാ​ൻ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം ചോ​ദി​ക്കു​ക മാ​ത്ര​മാ​ണ് മ​റു​പ​ടി ക​ത്തി​ല്‍ ചെ​യ്ത​ത്.

മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഫാ​മി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വി​സ​ര്‍ജ്യം മു​ഴു​വ​ന്‍ നീ​ക്കി കു​ഴി​ച്ചു​മൂ​ടി​യ​തി​ന്റെ വീ​ഡി​യോ​യും ഫോ​ട്ടോ​യും മൊ​ബൈ​ല്‍ വ​ഴി ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, അ​തീ​വ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം അ​ശാ​സ്ത്രീ​യ​മാ​യി കു​ഴി​ച്ചു​മൂ​ടി​യെ​ങ്കി​ലും മ​ഴ പെ​യ്യു​മ്പോ​ഴും മ​ണ്ണി​ടി​ച്ചി​ലി​ലും അ​ത് വീ​ണ്ടും പു​ഴ​യി​ല്‍ ക​ല​രു​മെ​ന്ന​തി​ല്‍ സം​ശ​യ​ത്തി​ന് ഇ​ട​യി​ല്ലാ​ത്ത​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി പ​ന്നി​ഫാം ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button