KeralaNews

എന്റെ മകള്‍ക്ക് പ്രായം ഏഴ് വയസ്സ്. പത്തുവര്‍ഷം കഴിഞ്ഞാല്‍ ഇവളും ഇവിടെ വന്നിരിക്കാം കിസ് ഓഫ് ലൗ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതി-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചിരുന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ശിവസേനയുടെ സദാചാര ഗൂണ്ടാ വിളയാട്ടം. കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ശിവസേനയുടെ ആക്രമണം. ഇതിനെതിരെയാണ് മറൈന്‍ഡ്രൈവില്‍ വീണ്ടും ചുംബനസമരം അരങ്ങേറിയത്. ഫേസ്ബുക്കിലും പ്രതിഷേധങ്ങൾ ആളിപടരുന്നുണ്ടായിരുന്നു.

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവർത്തകർ പുതിയ സമരത്തിന് വട്ടം കൂട്ടുമ്പോൾ സൈബർ ലോകത്ത് ചൂടേറിയ വാദ പ്രതിവാദങ്ങളാണ് നടക്കുന്നത്. പല വാദ പ്രതിവാദങ്ങൾക്കിടയിലും ഒരു ഫേസ്ബുക്ക് പോസ്റ്റ് വളരെയേറെ ചർച്ച ആകുകയാണ്. എന്റെ മകള്‍ക്ക് പ്രായം ഏഴ് വയസ്സ്. പത്തുവര്‍ഷം കഴിഞ്ഞാല്‍ ഇവളും ഇവിടെ വന്നിരിക്കാം എന്ന് പറഞ്ഞാണ് നാസർ എന്ന വ്യക്തി കിസ് ഓഫ് ലവിനെ കുറിച്ചുള്ള തന്റെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

തന്റെ മകൾ കൊച്ചികായലിനരികെ കാറ്റുകൊണ്ടിരിന്ന് കാമുകനുമായി സല്ലപിച്ചിരിക്കുന്നത് മനോഹരമായ ഒരു അനുഭവം ആയി അവൾക്കും തോന്നിയേക്കാമെന്നും പക്ഷെ അന്ന് താൻ അവർക്ക് കാവലാളായി ഉണ്ടാകാൻ പാടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല പത്ത് വർഷം കഴിയുമ്പോൾ ചൂരലുമായി വരുന്ന മാനസിക രോഗികളും അവരേ സപ്പോർട്ട് ചെയ്യുന്ന ഭ്രാന്ത് പിടിച്ച പോലീസുകാരും ഇല്ലാത്ത ഒരിടമായി കേരളം മാറണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇണകൾ ചുമ്പിക്കുന്നത് കാണുന്ന അപരിചതന് ഒരു പൂ വിരിയുന്ന കാഴ്ച കണ്ടത് പോലെ മനോഹരമായി അനുഭവപ്പെടണം. അതിനു വേണ്ടി കപടമായ നമ്മുടെ ലൈംഗിക സദാചാര കോട്ട തകർക്കുകയാണ് ആദ്യം വേണ്ടതെന്നും അതുകൊണ്ട് സ്വന്തം മനസ്സിലേക്ക് ഒരു തിരി നോട്ടം നല്ലതാണെന്നും അപ്പോൾ എന്തൊരു വൃത്തികെട്ട ഇടമാണ് നമ്മുടെ മനസ്സെന്ന് നമുക്ക് മനസിലാകുമെന്നും അദ്ദേഹം പറയുന്നു.

കൂടാതെ ഭാര്യയേയും അമ്മയേയും പെങ്ങളേയും ഓർത്ത് വേവലാതിപെടുന്നവരോട് അദ്ദേഹം ചിലത് പറയുന്നുണ്ട്. അവർ നിങ്ങളുടെ ആസ്ഥികൾ അല്ലെന്നും അവരുടെ മേൽ ഉടമസ്ഥാവകാശം നിങ്ങൾക്ക് ഇല്ലെന്നും വ്യക്തമാക്കുന്നു. അവരേയും ഇത്തരം സഹചര്യങ്ങളിൽ കണ്ടാൽ അതിയായ സന്തോഷം നിങ്ങൾക്ക് അനുഭവപ്പെടണം. അവിടെ നിങ്ങൾ ഒരു ജനാധിപത്യവാദി ആകുന്നു. മനുഷ്യൻ കണ്ടു പിടിച്ച മനോഹരമായ ഒരു ആശയമാണ് ജനാധിപത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ സൽകർമ്മം. ഒരൊറ്റ ചുമ്പനം നൂറ് നൊയമ്പ് നോക്കുന്നതിനേക്കാൾ മഹത്തരമാണ്. ചൂരലെടുത്ത് അടിക്കുന്നതും ബോംബുകളെറിഞ്ഞ് കൊല്ലുന്നതും സ്വർഗ്ഗമെന്ന വ്യാമോഹം മനസിൽ വെച്ച്
സ്വയം പൊട്ടിത്തെറിച്ച് ചാവേറാകുന്നതുമല്ല സൽകർമ്മമെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നു.

ഇഷ്ടപ്പെടുന്നവർ സല്ലപിക്കട്ടെ. ഉമ്മ വെക്കട്ടെ…അതിനുമപ്പുറം വേണ്ടതെല്ലാം ചെയ്യട്ടെ….അത് കണ്ടു നമുക്ക് ആനന്ദിക്കാം അതല്ലേ ഹീറോയിസം എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

shortlink

Related Articles

Post Your Comments

Related Articles


Back to top button