India

റിലയന്‍സ് ജിയോ, പേടിഎം കമ്പനികള്‍ മാപ്പു പറഞ്ഞു

ന്യൂഡല്‍ഹി : പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചതിന് റിലയന്‍സ് ജിയോ, പേടിഎം കമ്പനികള്‍ മാപ്പു പറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമപ്രകാരം വാണിജ്യാവശ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രമോ പേരോ ഉപയോഗിക്കുന്നത് തെറ്റാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഐക്യരാഷ്ട്രസഭ, അശോക്ചക്ര-ധര്‍മചക്ര മുദ്രകള്‍ തുടങ്ങി 36ഓളം പേരുകളും ചിഹ്നങ്ങളും സര്‍ക്കാര്‍ അനുമതി കൂടാതെ പരസ്യത്തിനായി ഉപയോഗിക്കാന്‍ പാടില്ല.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ ചിത്രം അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ പരസ്യത്തിനായി ഉപയോഗിച്ച നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ജിയോ ഇന്ത്യക്കാര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന വാചകത്തോടെയാണ് റിലയന്‍സ് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. നോട്ട് അസാധുവാക്കലിന്റെ പിറ്റേന്നാണ് ഇ-വാലറ്റ് കമ്പനിയായ പേടിഎം പ്രധാനമന്ത്രിയുടെ ചിത്രം വെച്ച് പരസ്യം നല്‍കിയത്. സര്‍ക്കാര്‍ കഴിഞ്ഞ മാസം രണ്ടു കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button