KeralaLatest NewsNewsBusiness

പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇന്ന് മുതൽ നിശ്ചലം, പ്രധാനമായും ബാധിക്കുക ഈ ഇടപാടുകളെ

ഉപഭോക്താക്കൾക്ക് പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ കഴിയുകയില്ല

രാജ്യവ്യാപകമായി പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ ഇടപാടുകൾ ഇന്ന് മുതൽ നിശ്ചലമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയ സേവനങ്ങളാണ് ഇന്ന് മുതൽ പ്രവർത്തനരഹിതമാകുക. ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഈ വർഷം ജനുവരി 31നാണ് ആർബിഐ പേടിഎമ്മിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2024 ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ സ്വീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ സമയപരിധി മാർച്ച് 15 വരെ ദീർഘിപ്പിക്കുകയായിരുന്നു.

പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലാകുന്നതോടെ ഒട്ടനവധി സേവനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. ഉപഭോക്താക്കൾക്ക് പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ കഴിയുകയില്ല. എന്നാൽ, അക്കൗണ്ടിലുള്ള പണം പിൻവലിക്കനും, ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.

പേടിഎം പേയ്മെന്റ് ബാങ്കിൽ നിയന്ത്രണം ഏർപ്പെടുത്തിയ പ്രധാന സേവനങ്ങൾ

  • ശമ്പളം, സര്‍ക്കാര്‍ ധനസഹായം, സബ്സിഡി എന്നിവ പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കില്ല.
  • വാലറ്റിലേക്ക് പണം ചേര്‍ക്കാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ കഴിയില്ല. എന്നാല്‍, നിലവിലെ ബാലന്‍സ് ഉപയോഗിച്ച് പേയ്മെന്റ് നടത്താം.
  • പേടിഎം ബാങ്ക് ഉപയോഗിച്ച് ഫസ്ടാഗ് റീചാര്‍ജ് ചെയ്യാനാകില്ല.
  • പേടിഎം ബാങ്ക് അനുവദിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് പ്രവര്‍ത്തനരഹിതമാവും.
  • പേടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ, ഐഎംപിഎസ് എന്നിവ ഉപയോഗിച്ചും പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button