News

താഴ്ന്ന ബന്ധം തെരഞ്ഞടുത്തത് മകള്‍ സന്തോഷത്തോടെ കഴിയട്ടെ എന്ന് കരുതി- അച്ഛന്‍; അന്യസ്ത്രീകളുമായി എന്നെ താരതമ്യം ചെയ്യുന്ന ഒരുത്തന്റെ കൂടെ കഴിയാന്‍ എനിക്ക് വയ്യ-മകള്‍; ഇണങ്ങാത്ത കണ്ണികള്‍ വിളക്കി ചേര്‍ത്താല്‍ സംഭവിക്കുന്നതിനെ കുറിച്ച് വനിതാ സാമൂഹ്യ പ്രവര്‍ത്തക കലാ ഷിബുവിന് പറയാനുള്ളത്

 

കല ഷിബു

ഒരു ആനയെ ഭക്ഷണോം വെള്ളോം കൊടുത്തു കെട്ടിയിട്ടു അഞ്ചാം ദിവസം അഴിച്ചു വിട്ടു നോക്ക്…അത് പോകില്ല..ചില ആണുങ്ങളും അങ്ങനെ ആണ്..””
അല്ലേൽ തന്നെ മകളെ വളർത്തി വഷളാക്കി അച്ഛൻ എന്ന പേരുണ്ട്..
അത് കൊണ്ടാകാം അദ്ദേഹം പരമാവധി മരുമകന്റെ പക്ഷം പിടിച്ച് സംസാരിക്കുക ആണ്..
ഡോക്ടർ ആയ മരുമകൻ, ഉന്നതവിദ്യാഭ്യാസത്തിന് ഒരു കോടി,
വീട്, കാർ, പത്തുലക്ഷം രൂപ കൈപറ്റി ബോധിച്ചു സമാധാനമായിട്ട് നിൽക്കുമ്പോ അതിബുദ്ധിമതിയായ അയാളുടെ അമ്മ സ്വർണ്ണം തൂക്കി നോക്കി..
നൂറ്റി ഒന്ന് പവനില്ല..! നിന്റെ തന്ത എന്താടി പറ്റിക്കാൻ നോക്കിയോ..?
ഭര്‍ത്താവിന്റെ വീട്ടിൽ കാലു കുത്തിയ പെൺകുട്ടിയ്ക്ക് നടയടി !

സർവ്വം സഹയായ ഭൂമിദേവിയെ പോലെ നില്ക്കാൻ അവള് തയ്യാറായില്ല..
എന്റെ അച്ഛനെ പറഞ്ഞാൽ …! അവളും തിരിച്ചു പറഞ്ഞു.
അത് കൊണ്ട് അന്ന് മുതൽ പ്രശ്നങ്ങൾ ആണ്..
വിവാഹത്തിന് മുൻപേ ഞാൻ അച്ഛനോട് പറഞ്ഞതാണ്..എന്റെ പേരിൽ തന്നാൽ മതി എന്ത് തന്നെ ആണെങ്കിലും..എന്ന്..”മകൾ അച്ഛനെ കുറ്റം പറയുക ആണ്..
അതെങ്ങനെ അവൻ ഉപരിപഠനത്തിനു പോകാനുള്ള ക്യാഷ് വേണമെന്ന് ആദ്യമേ പറഞ്ഞതല്ലേ..”
എന്റെ മുന്നിലിരുന്നു അച്ഛൻ മകളെയും മകൾ അച്ഛനെയും കുറ്റപ്പെടുത്തി.

ഇതൊരു ഒറ്റപ്പെട്ട പ്രശ്നമല്ല..പല വിവാഹബന്ധത്തിലും ഇങ്ങനെ ചെയ്യുന്നത് വൻ അബദ്ധമായി പരിണമിക്കുന്നുണ്ട് . ”ഞങ്ങളുടെ കാലത്തു ഇങ്ങനെ ഒക്കെ ആയിരുന്നു..
അതോണ്ട് എന്താ,,.! ഞാൻ ഒക്കെ സമ്പാദിച്ചത് ഇവളുടെ അമ്മയുടെ പേരില്..
എന്റെ പേരിൽ ഒന്നും തന്നെയില്ല..” അച്ഛൻ തന്റെ പഴയ തറവാട്ട് ആചാരങ്ങളും നാട്ടിപുറത്തെ നന്മകളും, പെണ്ണിന്റെ കടമകളും ഒക്കെ പറയും തോറും..മകൾക്കു ദേഷ്യം കൂടി കൂടി വരികയാണ്.

” അച്ഛന്റെ കാലമല്ല..അച്ഛനെ പോലെയും അല്ല..അമ്മ പറയുന്നതിനപ്പുറം പോകില്ല..അച്ഛൻ..! ഇയാൾ ഞാൻ പറയുന്നത് എന്തേലും കേൾക്കുമോ.”മകൾക്കു ദേഷ്യം സഹിക്കാൻ വയ്യ,..അതാ മോളോട് ഞാൻ പറയുന്നത് തഞ്ചത്തിൽ നിന്ന് വേണം പുരുഷനെ വശീകരിക്കാൻ എന്ന്..”കൗൺസിലർ ആയ എന്റെ നേരെ അല്ലെ..എന്ന്..! സർ പറയു,..കേൾക്കട്ടെ..!

ഈ പ്രായം ചെന്നവരുടെ അടുത്ത് നിന്നും കിട്ടുന്ന ”life skill methods ” ഒരു മനഃശാസ്ത്ര പുസ്തകത്തിലും ഇല്ല.. തഞ്ചത്തിൽ നിൽക്കാം..അതേപോലെ ഉള്ള ആണായിരിക്കണം..”
ഒരു ബിരിയാണി പോലും വാങ്ങി തന്നിട്ടില്ല..
ഒരിടത്ത് കൊണ്ട് പോകില്ല.. എനിക്ക് സൗന്ദര്യം പോരാ..അത്രേ,..
ഉണങ്ങി ചുരുണ്ടിരിക്കുന്നു എന്ന്. മറ്റുള്ളവരുടെ മുന്നിൽ പോലും കളിയാക്കും..”

ഞാൻ ആ അച്ഛന്റെ മുഖത്ത് നോക്കി..
കണ്ണ് നിറഞ്ഞു നിൽക്കുന്നുണ്ട്..
മകൾ ആരോപിക്കുന്ന പോലെ മരുമകന്റെ പക്ഷം പറയുന്നു എങ്കിലും
അതൊരു നാട്യം മാത്രമാണെന്ന് ആ കണ്ണ് കാണുമ്പോ അറിയാം..
പക്ഷെ , മകൾക്കു ജീവിതം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിന് മുന്നിൽ മകളോട് ഭാര്തതാവ് കാണിക്കുന്ന നെറികേടുകൾ ലഘൂകരിച്ച് അവളെ അനുയയിപ്പിക്കാൻ നോക്കുക ആണ്.
തന്നിൽ താഴ്ന്ന ബന്ധം തിരഞ്ഞെടുത്തത് മകൾക്കു സന്തോഷത്തോടെ കഴിയാം എന്ന് കരുതി ആകാം..
നാട്ടുവിശ്വാസങ്ങൾ ആണതൊക്കെ…!

അച്ഛൻ എന്ത് വേണേലും പറഞ്ഞോ..
ഞാൻ ആണ് മോശം എന്ന് എല്ലാരോടും പറഞ്ഞോ..
പക്ഷെ അന്യസ്ത്രീകളെ വെച്ച് എന്നെ താരതമ്യ പെടുത്തുന്ന ഒരുത്തന്റെ കൂടെ കഴിയാൻ എനിക്ക് വയ്യ..!
അച്ഛൻ എന്തിനു എന്നെ വ്യക്തിത്വത്തോടെ വളർത്തി..?
എന്റെ മുന്നിലാണ് , മറ്റൊരു സ്ഥലമാണ് എന്ന് പോലും ഓർക്കാതെ ആ പെൺകുട്ടി വാ വിട്ടു കരഞ്ഞു.
ഒരു കുഞ്ഞുണ്ടായി പോയില്ലേ..?
ആകെ തളർന്ന സ്വരത്തിൽ അച്ഛൻ.

എന്റെ ശരീരം നോക്കണം മാഡം…അയാൾ ഇടിച്ച് പരുവം ആക്കി വെച്ചിരുക്കുവാ..”
ഇപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞു ഒഴുകി..
അച്ഛനും മകളും കരയുക ആണ്.
ഡിഗ്രി കഴിഞ്ഞു ആ പെൺകുട്ടിയെ പഠിക്കാൻ വിട്ടിട്ടില്ല..
ഒരു പേപ്പർ കിട്ടാനുണ്ട്.. എന്ന് വെച്ച് അത്ര മണ്ടി പെൺകുട്ടി ആണെന്ന് എനിക്ക് തോന്നുന്നില്ല..
കള്ളുകുടിയും സ്ത്രീ വിഷയവും ഒക്കെ ഉണ്ട്..കെട്ട്യോന്..!
പക്ഷെ അദ്ദേഹം ഒരു പേര് കേട്ട ഡോക്ടർ ആണ്..!
എത്ര പഠിച്ചു ഉന്നത സ്ഥാനത്ത് എത്തിയാലും ചില സ്വഭാവങ്ങൾ മാറില്ല.
ബുദ്ധിയുടെ കൂടുതലും മനസ്സിന്റെ ഇടുക്കവും തമ്മിൽ ഇവിടെ പൊരുത്തപ്പെടില്ല..
നെഞ്ചത്ത് കിടത്തി ഉറക്കിയ പൊന്നുമോൾടെ ശരീരത്തിലെ അടിയുടെ പാടുകൾ ഒരു അച്ഛനിൽ ഉണ്ടാക്കുന്ന വേദന എത്ര തീവ്രമാകും എന്ന് ഊഹിക്കാം..
നെഞ്ച് പൊട്ടി മരിച്ചാലും അതിശയിക്കാനില്ല..
എന്നിട്ടും കുടുംബത്തിന്റെ സൽപ്പേരും മറ്റു പല കാര്യങ്ങളും ഓർത്ത് എങ്ങനെ എങ്കിലും ഈ ജീവിതം ഒന്ന് ശെരി ആക്കി എടുക്കണം എന്നാണ് അദ്ദേഹത്തിന്..

എത്ര കേസുകൾ ഇങ്ങനെ..?
സ്ത്രീധനം ഇത്രയും കൊടുക്കുന്നതിനു പകരം ആ പെൺകുട്ടിക്ക് വിദ്യാഭ്യാസവും ഒരു ജോലിയും നേടി കൊടുക്കാൻ അച്ഛന് പറ്റിയിരുന്നെങ്കിൽ ,
അവളുടെ ജീവിതം ഭദ്രമായേനെ..!
ഇനിയും സമയമുണ്ട്..
ആ കുട്ടിക്ക് വാശി ഉണ്ട്..
ജീവിതം താൻ നേടുമെന്ന്..
പക്ഷെ , ഭർത്താവിനെ ഇനി ഉൾകൊള്ളാൻ വയ്യ..
ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പാണെന്ന് മാഡം കരുതികൊള്ളു..
എനിക്ക് അവനെ വേണ്ട..”
അങ്ങനെ തീർപ്പാക്കി പിരിയുമ്പോ ,
പക്ഷെ ആ അച്ഛന്റെ മുഖത്ത് ഒരു സമാധാനം തോന്നി..

നാളെ ഒരു ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം. ഈ പെൺകുട്ടിടെ പേരിൽ കേൾക്കേണ്ടി വരില്ല എന്ന സമാധാനം എനിക്കും..മകളെ തിരുത്താൻ നോക്കുമ്പോഴും പൊരുത്ത പെടില്ല എന്ന ഭയം അദ്ദേഹത്തിൽ ശക്തമായിരുന്നു.. ഈ ബന്ധം വേണ്ട…അവൾ ഉറപ്പിച്ചു അടിവരയിട്ടു..!
അച്ഛനോട് അവൾ കൈപിടിച്ച് കെഞ്ചി.. ഞാൻ പഠിച്ചു ജോലി നേടി ജീവിച്ചോളാം അച്ചാ…
ഇതാണ് ശെരി എന്ന് അദ്ദേഹത്തിനും അറിയാം.. പക്ഷെ നാട്ടുകാരുടെ , ബന്ധുക്കളുടെ , ചോദ്യം..!!

shortlink

Post Your Comments


Back to top button