KeralaNews

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് സുരേഷ് ഗോപി വിലയിരുത്തുന്നതിങ്ങനെ

തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് സുരേഷ് ഗോപി വിലയിരുത്തുന്നതിങ്ങനെ .നോട്ട് നിരോധനത്തെ എതിര്‍ത്ത കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കുള്ള മറുപടിയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയമെന്ന് സുരേഷ് ഗോപി എംപി. നോട്ട് നിരോധനത്തെ എതിര്‍ത്ത കേരളത്തിലെ മോശം രാഷ്ട്രീയത്തിനെതിരെയുള്ള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളല്ല, മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
നോട്ട് നിരോധനത്തെ തുടക്കം മുതല്‍ അനുകൂലിച്ച എം.പിയാണ് സുരേഷ് ഗോപി.
ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്ന വാദം തെറ്റാണെന്ന് കേരളത്തിലെ ജനങ്ങളോട് സുരേഷ് ഗോപി പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച തീരുമാനങ്ങളില്‍ ഒന്നാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്ന് പറഞ്ഞ് അദ്ദേഹം അന്ന് രംഗത്തെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button