KeralaNews

കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലു മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍ : പ്രസ്സ് സ്റ്റിക്കര്‍ ഒട്ടിച്ച കാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലു മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്സിലായി. പിടിയിലായ ഇവരുടെ പക്കല്‍ നിന്നും 38 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്.
വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ഇടിച്ചിട്ട് കടന്ന പ്രതികളെ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം വെള്ളറട സ്വദേശികളായ പ്രസാദ്, നിധിന്‍, കൊല്ലം സ്വദേശി ഷഹനാസ്, തൃശൂര്‍ പേരാമംഗലം സ്വദേശി അര്‍ജുന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പരിശോധനയ്ക്കിടെ വെള്ളിമല വനമേഖലയില്‍ നിന്നും രണ്ടു കേരള രജിസ്‌ട്രേഷന്‍ കാറുകളെത്തി. ആദ്യത്തെ വാഹനം പരിശോധനയ്ക്കായി നിര്‍ത്തി.

പ്രസ്സ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തിലുണ്ടായിരുന്ന ഷഹനാസും, നിധിനും കേരളത്തിലെ പത്രപ്രവര്‍ത്തകരെന്നാണ് അവകാശപ്പെട്ടത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് രണ്ടാമത്തെ വാഹനവും എത്തിയത്. എന്നാല്‍ രണ്ടാമത്തെ വാഹനം എസ്ഐയെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. എന്നാല്‍ പോലീസ് ഇവരെ പിന്‍തുടരുകയും മയിലാടുംപാറയില്‍ കാര്‍ ഉപേക്ഷിച്ച് ഇവര്‍ കാടിനുള്ളില്‍ ഒളിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ നിന്നും 19 പായ്ക്കറ്റുകളിലായി 38 കിലോ കഞ്ചാവ് ആണ് പോലീസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button