KeralaNews

താനൂര്‍ സംഘര്‍ഷം: ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂരിലെ ലീഗ് സിപിഎം സംഘര്‍ഷത്തില്‍ നിയമ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എം ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.പൊലീസ് താനൂരില്‍ ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും ലീഗ് താനൂരില്‍ അസഹിഷ്ണുതാ രാഷ്ട്രീയം പ്രകടിപ്പിക്കുന്നുവെന്നും സി.പി.എം എം.എല്‍.എ വി അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടതായും മുഖ്യമന്ത്രി മറുപടി നൽകി.സംഭവവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്തതായും കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരെ കേസെടുത്തുവെന്നും പിണറായി വിജയൻ സഭയെ അറിയിച്ചു.

സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ നിഷ്ക്രിയമായിരുന്ന പൊലീസ് പിന്നീട് തേര്‍വാഴ്ച നടത്തുകയാണെന്ന് നോട്ടീസ് നല്‍കിയ ലീഗ് അംഗം എന്‍.ഷംസുദീന്‍ ആരോപിച്ചു. ഭയന്ന് ജനങ്ങൾ പലായനം ചെയ്യുകയാണെന്നും പല വാഹനങ്ങളും കത്തിച്ചത് പോലീസാണെന്ന് ആരോപണമുള്ളതായും ഷംസുദീൻ പറഞ്ഞു.പ്രശ്നത്തില്‍ താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാനെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button