KeralaNews

ചിലർക്ക് ആധാർ ലഭ്യമാകില്ലെന്ന വാർത്ത-സത്യാവസ്ഥ വെളിപ്പെടുത്തി ഐ ടി മിഷന്‍

 

തിരുവനന്തപുരം: അംഗപരിമിതി ഉള്ളവര്‍ക്കും കൈകള്‍,​ കണ്ണുകള്‍ തുടങ്ങിയ ശരീരഭാഗങ്ങള്‍ക്കും ന്യൂനത ഉള്ളവര്‍ക്ക് ആധാറില്‍ പേരു ചേര്‍ക്കാന്‍ കഴിയില്ലെന്ന പ്രചാരണത്തെ കുറിച്ച് പ്രതികരിച്ച് ഐ ടി മിഷൻ.ഇപ്പോൾ പ്രചരിക്കുന്ന എല്ലാറ്റിനെയും തള്ളി നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള 0 – 5 വരെ വയസുള്ള കുട്ടികള്‍ക്കും അംഗപരിമതര്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാനും ആധാര്‍ കാര്‍ഡ് സ്വന്തമാക്കാനും സാധിക്കുമെന്നു പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ അറിയിച്ചു.

കേരളത്തിൽ കണക്കുകൾ പ്രകാരം 98.5% ശതമാനം ആളുകള്‍ക്കും ആധാർ നല്കിക്കഴിഞ്ഞതായും ഐ ടി മിഷൻ അറിയിച്ചു.അംഗപരിമിതരുടേയും/കിടപ്പിലായവരുടെയും പേര് ചേര്‍ക്കല്‍ നടത്തി വരുന്നത് പഞ്ചായത്ത് മുനിസിപ്പൽ നഗര സഭ ജില്ലാ ഭരണകൂടങ്ങൾ ഇവയുടെ സഹായം മൂലമാണ്.അതിനാൽ ഇത്തരം കുപ്രചരണങ്ങളിൽ വീഴരുതെന്നും ഐ ടി മിഷൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button