Latest NewsNewsIndia

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ചുമത്തും

ഈ നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാർച്ച് 31-ന് മുമ്പ് ചെയ്‌തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് നിങ്ങളുടെ ആധാർ-പാൻ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2020 ജൂൺ 30 ആയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ് ഇത് 2021 മാര്‍ച്ച്‌ 31-ലേക്ക് നീട്ടിയിരിക്കുകയാണ്.

Also Read:കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി; ഇടത് സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്ന് കമല്‍ ഹാസന്‍

ഇനിയും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഒരു പക്ഷേ പിഴയൊടുക്കേണ്ടി വന്നേയ്ക്കാം. രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയാണ്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പാന്‍-ആധാര്‍ ലിങ്കിംഗ്‌ വിജയകരമാകുന്നതിന്‌ പാൻ കാർഡിലേയും ആധാര്‍ കാര്‍ഡിലെയും പേര്‌, ജനന തീയതി പോലുള്ള വിവരങ്ങൾ സമാനമായിരിക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button