Latest NewsNewsIndia

തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയം

ന്യൂഡല്‍ഹി: തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും രജിസ്‌ട്രേഷനും വിവിധ സ്‌കീമുകള്‍ക്ക് കീഴിലുള്ള വേതനങ്ങള്‍ക്കും ഇനി ആധാര്‍ നിർബന്ധം.സാമൂഹ്യ സുരക്ഷ കോഡ് 2020 പ്രകാരം കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ആധാർ നമ്ബര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവരുടെ വിവര ശേഖരണം എളുപ്പമാക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി.

read also:റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച്‌ ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു

‘ഇന്നു മുതല്‍ ഗുണഭോക്താക്കളില്‍ നിന്ന് ആധാര്‍ നമ്ബര്‍ ചോദിക്കും. ഇത് അസംഘടിത തൊഴിലാളി മേഖലകളിലുള്ളവരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ഡേറ്റാബേസ് തയ്യാറാക്കുന്നതിന് ആവശ്യമാണ്. എന്നാല്‍ ആധാര്‍ സമര്‍പ്പിക്കാത്തതിന്റെ കാരണത്താല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ല’- ലേബര്‍ സെക്രട്ടറി അവൂര്‍വ്വ ചന്ദ്ര ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാ കോഡിന് കീഴിലുള്ള ഗുണഭോക്താക്കളില്‍ നിന്ന് ആധാര്‍ നമ്ബര്‍ തേടാന്‍ മെയ് മൂന്നിന് നൽകിയ നോട്ടിഫിക്കേഷനിൽ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് കീഴില്‍ അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഡേറ്റ ബേസ് നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലാണെന്ന് സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button