NewsIndia

ഈ പേന കൊണ്ടെഴുതിയാല്‍ പരീക്ഷാവിജയം ഉറപ്പ് : മാന്ത്രികപ്പേനയുടെ കച്ചവടം പൊടിപൊടിക്കുന്നു

അഹമ്മദാബാദ്• ഈ പേന കൊണ്ട് ഏത് പരീക്ഷ എഴുതിയാലും വിജയം ഉറപ്പാണത്രേ! ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ കസ്താഭഞ്ജന്‍ എന്ന ക്ഷേത്രം കേന്ദ്രീകരിച്ചാണ് ‘മാന്ത്രികപ്പേന’യുടെ കച്ചവടം പൊടിപൊടിക്കുന്നത്. പരസ്യവും നല്‍കിയാണ്‌ വില്പന.

ഈ പേന ഉപയോഗിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വിജയിക്കുമെന്നാണ് ഹനുമാന്‍ സേവകനായ ദുഷ്യന്ത് ബാപ്പുജി പരസ്യത്തില്‍ ഉറപ്പുനല്‍കുന്നത്. മാത്രമല്ല ഫലം ലഭിച്ചിലെങ്കില്‍ “മണി ബാക്ക് ഗ്യാരന്റി’യും ഇവര്‍ ഉറപ്പുനല്‍കുന്നുണ്ട്. ഹനുമാന്‍ സരസ്വതി യാഗത്തിലൂടെയാണ് പേനകള്‍ക്ക് ഈ സിദ്ധി കൈവന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു.

1,900 രൂപയാണ് ഒരു പേനയുടെ വില. അങ്ങനെ എല്ലാവര്‍ക്കും പേന സ്വന്തമാക്കാനാകില്ല. മൊബൈല്‍ നമ്പര്‍, ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, സ്കൂള്‍/കോളേജ് ഐ.ഡി കാര്‍ഡ്‌ എന്നിവ സമര്‍പ്പിച്ചാലേ പേന ലഭ്യമാകൂ. പേനയുടെ പരസ്യം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Magicpena

shortlink

Related Articles

Post Your Comments

Related Articles


Back to top button