KeralaNews

സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ആഷാ ഷെറിന്റെ സ്ഥാനാർത്ഥിത്വം മലപ്പുറത്തേക്ക്; ബി.ജെ.പി നേതൃത്വം പരിഗണിക്കുമോ?

മലപ്പുറം: ന്യൂനപക്ഷ മോർച്ചാ വനിതാ നേതാവ് ശ്രീമതി ബീഗം ആഷാ ഷെറിൻ വരുന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആവണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായി. സി.പി.എം അക്രമകാരികളുടെ നിരന്തര അക്രമത്തിനിരായായിട്ടും ധീരതയോടെ ബി.ജെ.പി യിൽ അടിയുറച്ചു നിൽക്കുന്ന ഇവരുടെ ധീരതയ്ക്കുള്ള അംഗീകാരമാവും സ്ഥാനാർഥിത്വത്തിലൂടെ അവർക്കു ലഭിക്കുക എന്ന് ഒരേ ശബ്ദത്തിൽ എല്ലാവരും അഭിപ്രായപ്പെടുന്നു.

മാസങ്ങൾക്കു മുൻപ് സി.പി.എം അക്രമകാരികൾ ഒരാളെ മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുന്നത് നേരിൽ കണ്ട ഇവർ അത് മൊബൈലിൽ പകർത്തുകയും, പിന്നീട് പോലീസിന് കൈമാറുകയും, കോടതിയിൽ സാക്ഷി പറയുകയും ചെയ്തതിന്റെ പേരിൽ സി.പി.എം ഹിറ്റ്ലിസ്റ്റിൽ പെടുകയും. ഇവർ അക്രമത്തിനിരയാവുന്ന കാഴ്ച്ച ഇന്നലെയും നമ്മൾ കണ്ടതാണ്. തന്റേടവവും, ധീരതയും, നേതൃത്വ പാടവവും തെളിയിച്ച ഇവർ നിലവിൽ നേമം മണ്ഡലം ന്യൂനപക്ഷ മോർച്ചാ ജനറൽ സെക്രട്ടറിയാണ്.

ശ്രീ ഒ രാജഗോപാൽ എം.എൽ.എ, കുമ്മനം രാജശേഖരൻ മറ്റു സംസ്ഥാന ജില്ലാ നേതൃത്വവുമായി ബന്ധമുള്ള ശ്രീമതി ആഷാ ഷെറിനെ സ്ത്രീ ശാക്തീകരണത്തിനും, സ്ത്രീ സുരക്ഷക്കും ഊന്നൽ കൊടുക്കുന്ന ബി.ജെ.പി നയത്തിന് തിലകകുറിയായി ഉയർത്തികൊണ്ടുവരാൻ നേതൃത്വം ഇടപെട്ടു സ്ഥാനർത്ഥിത്വത്തിലേക്ക് കൊണ്ടുവരണമെന്നും ആവശ്യം ശക്തം. ഇതിലൂടെ കേരളത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ നടക്കുന്ന അക്രമ പരമ്പരയിൽ ശക്തമായ താക്കീതായി തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാം എന്നും വിലയിരുത്തപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button