Technology

ആരോഗ്യത്തിന് ഹാനികരമല്ല, വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗത: പുതിയ സംവിധാനം അത്ഭുതപ്പെടുത്തുന്നു

ആംസ്റ്റര്‍ഡാം: വൈഫൈയെ തകര്‍ക്കാന്‍ പുതിയൊരു സംവിധാനം എത്തുന്നു. വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗതയുടെ സംവിധാനത്തെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സെക്കന്‍ഡില്‍ ഏകദേശം 40 ജിഗാബൈറ്റ് വേഗതയാണ് അവകാശപ്പെടുന്നത്. കൂടാതെ ഇതുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഡിവൈസുകള്‍ക്കും ഇതേ വേഗതയും ഡേറ്റയും ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

നെതര്‍ലാന്‍ഡ് ഗവേഷകരാണ് ഇതിനുപിന്നില്‍. ശരീരത്തിന് ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ് വികിരണങ്ങളാണ് പ്രവര്‍ത്തിക്കുക. ഇന്‍ഡോഫിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പുതിയ വൈഫൈ സംവിധാനം കണ്ടുപിടിച്ചത്. വളരെ കുറഞ്ഞ ചിലവില്‍ ഇത് സ്ഥാപിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത.

ഒപ്റ്റിക്കല്‍ ഫൈബര്‍, ലൈറ്റ് ആന്റിനകള്‍ എന്നിവ അടങ്ങുന്നതാണ് സംവിധാനം. ഈ ലൈറ്റ് ആന്റിനകള്‍ സീലിങ്ങില്‍ ഉറപ്പിക്കാം. ഇതില്‍ നിന്ന് വിവിധ തരംഗ ദൈര്‍ഘ്യത്തിലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറത്തേക്ക് വരും. ഇത് കണ്ണുകള്‍ക്ക് പ്രശ്‌നമുണ്ടാക്കില്ല. സമീപത്തുള്ള മറ്റ് വൈഫൈ സംവിധാനങ്ങളുമായി കുടിക്കലരും എന്ന പ്രശ്‌നവുമുണ്ടാകില്ല.

നിലവിലുള്ള വൈഫൈ 2.5 മുതല്‍ അഞ്ച് ജിഗാഹെട്‌സ് വരെയുള്ള തരംഗ ദൈര്‍ഘ്യത്തിലുള്ള റേഡിയോ സിഗ്നലിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പുതിയ സംവിധാനം 1500 നാനോമീറ്റര്‍ മുതലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. 200 ടെറാഹെട്‌സ് ആണ് തരംഗ ദൈര്‍ഘ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button