Health & Fitness

നിശബ്ദ കൊലയാളി ആര്‍ക്കൊക്കെയെന്ന് നേരത്തേയറിയാം : ഇവയില്‍ ഏതെങ്കിലും ലക്ഷണം കണ്ടാല്‍ പെട്ടെന്ന് ഡോക്ടറെ സമീപിയ്ക്കുക

കാന്‍സര്‍ ഇന്ന് മാത്രമല്ല ഏത് കാലത്തും ഭീതിപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. വിവിധ തരത്തിലാണ് കാന്‍സര്‍ നമ്മളെ പലരേയും പിടികൂടുന്നത്. ശരീരത്തില്‍ ഏത് ഭാഗത്തേയും കാന്‍സര്‍ ബാധിയ്ക്കാം. ഇതെല്ലാം പല ബാഹ്യലക്ഷണങ്ങളിലൂടെയും മനസ്സിലാക്കാന്‍ കഴിയും.

എന്നാല്‍ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും കാണിക്കാതെ നിശബ്ദമായി നമ്മളെ കൊല്ലുന്ന ഒന്നാണ് വയറ്റിലെ ക്യാന്‍സര്‍. ഇന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാവുന്നതും ഭയക്കുന്നതും ഈ കാന്‍സറിനെ തന്നെയാണ്.
നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ എല്ലാം ക്യാന്‍സര്‍ ലക്ഷണമാകണം എന്നില്ല. എന്നാല്‍ പലപ്പോഴും നെഞ്ചെരിച്ചിലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ സാധിയ്ക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നെഞ്ചെരിച്ചില്‍ സ്ഥിരമായാല്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. വയറിനു മുകളില്‍ വേദന വയറിനു മുകളില്‍ എന്തെങ്കിലും തരത്തില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പല കാരണങ്ങള്‍ കൊണ്ടും ആവാം. പലപ്പോഴും ഇത്തരം വേദനകളെ സാധാരണ വയറു വേദന എന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാല്‍ വേദന അധികമാവുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഛര്‍ദ്ദി

ഇടയ്ക്കിടയ്ക്ക് ഛര്‍ദ്ദി ഉണ്ടാവുമ്പോള്‍ പലപ്പോഴും ഭക്ഷണത്തിന്റെ പ്രശ്നം, ദഹനസംബന്ധമായ പ്രശ്നം എന്നിവ കൊണ്ടുണ്ടാവുന്നതാണ് എന്ന് പറഞ്ഞ് അതിനെ തള്ളിക്കളയേണ്ടതല്ല. കാരണം പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ് ഛര്‍ദ്ദിയും മനം പിരട്ടലും.

മലബന്ധം

മലബന്ധമാണ് മറ്റൊരു പ്രശ്നം. മലബന്ധം ദിവസങ്ങളോളം തുടരുകയാണെങ്കില്‍ അത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിയ്ക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും മലബന്ധമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കണം.

തളര്‍ച്ചയും ക്ഷീണവും
എത്രയൊക്കെ ഭക്ഷണം കഴിച്ചാലും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്ന അവസ്ഥയാണെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികള്‍ ശരീരത്തിനുണ്ട് എന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ വയറ്റില്‍ കാന്‍സര്‍ ഉണ്ടെങ്കിലും ഇത് തന്നെയാണ് അവസ്ഥ എന്നതാണ് സത്യം.
വിസര്‍ജ്യത്തില്‍ രക്തം

വിസര്‍ജ്യത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുരുതരവീഴ്ചയുണ്ടാവുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത്.

കാന്‍സര്‍ ആര്‍ക്കൊക്കെ?

വയറ്റില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത ആര്‍ക്കൊക്കെ എന്നത് പലപ്പോഴും പലരുടേയും ഭീതി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടതാണ്. പ്രായം കാന്‍സറിന് പ്രായം പ്രശ്നമല്ലെങ്കിലും പലപ്പോഴും വയറ്റിലെ കാന്‍സറിന് പ്രായം വിഷയമാണ്. 55 വയസ്സിനു ശേഷമുള്ളവരാണെങ്കില്‍ മുകളില്‍ പറഞ്ഞ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പുരുഷന്‍മാര്‍ക്ക് സ്ത്രീകളേക്കാള്‍ കൂടുതല്‍ സാധ്യത പുരുഷന്‍മാര്‍ക്കാണ് കാന്‍സര്‍ വരാന്‍. അതുകൊണ്ട് തന്നെ 55 വയസ്സിനു ശേഷമുള്ള പുരുഷന്‍മാര്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. ഭക്ഷണകാര്യത്തില്‍ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാത്തവര്‍ ശ്രദ്ധിക്കാം കാരണം അമിതമായി ഉപ്പും മുളകും മറ്റ് നൂതന രീതികള്‍ പരീക്ഷിക്കുന്നവര്‍ക്കും അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

വയറ്റിലെ അലര്‍ജി
വയറ്റില്‍ പല തരത്തിലുള്ള അലര്‍ജികള്‍ നേരിടുന്നവര്‍ക്കും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ ചികിത്സ ഒരിക്കലും വൈകിപ്പിക്കരുത്. പാരമ്പര്യം പാരമ്പര്യമായി വരുന്ന രോഗങ്ങളില്‍ മുന്‍പന്തിയിലാണ് കാന്‍സര്‍. മാത്രമല്ല വയറ്റിലെ കാന്‍സറിന് പലപ്പോഴും ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button