NewsGulf

കുവൈറ്റിൽ വിദേശികൾ അയക്കുന്ന പണത്തിന് നികുതി: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ

കുവൈറ്റില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് മുതൽ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ. നൂറു ദിനാര്‍ വരെയുള്ള പണത്തിന് രണ്ട് ശതമാനവും, തുടര്‍ന്ന് അഞ്ഞൂറു ദിനാര്‍ വരെ നാലു ശതമാനവും, അഞ്ഞൂറിന് മുകളില്‍ അഞ്ചു ശതമാനവും നികുതി ഏര്‍പ്പെടുത്തണം എന്നായിരുന്നു ശുപാർശ. എന്നാൽ കൃത്യമായ പഠനങ്ങളില്ലാതെ നികുതി നിര്‍ദേശം നടപ്പാക്കിയാല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.

സാമ്പത്തിക ഇടപാടുരംഗത്ത് സജീവമായി ഇടപെടുന്ന കമ്പനികളുടെ കൂട്ടായ്മയായ എക്സ്ചേ‍ഞ്ചസ് അസോസിയേഷനാണ് ഈ നിർദേശത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നികുതി ചുമത്തിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെ പണമയക്കുന്ന പ്രവണത വര്‍ധിക്കുമെന്നും വിദേശികള്‍ക്ക് കുവൈറ്റില്‍ കൂടുതല്‍ പണം നിക്ഷേപിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതു കൊണ്ട് പ്രതീക്ഷിക്കുന്ന തരത്തിലുള്ള വരുമാനം ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button