NewsIndia

വിമാനത്തില്‍ പക്ഷിയിടിച്ചു: വിമാനം വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് തലനാരിഴയ്ക്കാണ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ്-ലണ്ടണ്‍ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ന്യൂആര്‍ക്കില്‍ വച്ചാണു വിമാനത്തില്‍ പക്ഷിയിടിച്ചത്. ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി.ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

പക്ഷിയിടിച്ചതിനെ തുടര്‍ന്നു വിമാനത്തിന്റെ നോസ് തകര്‍ന്നു. വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചതിനുശേഷമെ അടുത്ത യാത്ര ആരംഭിക്കുകയുള്ളുവെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ലണ്ടനില്‍നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രക്കാര്‍ക്കായി ലണ്ടണ്‍-മുംബൈ വിമാനം ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close