KeralaNews

മദ്രസാ അദ്ധ്യാപകന്‍റെ മരണം; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

കാസർകോട്: കാസർകോട് മദ്രസാ അദ്ധ്യാപകന്‍റെ മരണവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. മത മൗലിക വാദ സംഘടനകളുൾപ്പെടെ വിഷയം മുതലെടുക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. നിരീക്ഷണം ശക്തമാക്കണമെന്നും കൂടുതൽ പോലീസിനെ നിയോഗിക്കണമെന്നും ഇന്‍റലിജൻസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമീപവാസികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. ഇതിനിടെ, മുസ്ലീം ലീഗ് ആഹ്വാനം ചയ്ത ഹർത്താലിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തോളം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close