KeralaNews

നമ്മുടെ സമൂഹം നിയമം ദുർവിനിയോഗം ചെയ്യുമ്പോൾ നിരപരാധികൾ ക്രൂശിക്കപ്പെടുന്നതിങ്ങനെ: മനഃശാസ്ത്രജ്ഞ കല ഷിബുവിന്റെ അനുഭവക്കുറിപ്പ് ആഴത്തിൽ ചിന്തിക്കേണ്ടത്

വിദ്യാർഥിനികളോട് ഇടപെടാൻ തന്നെ ഭയമാണ്…

പുരുഷനായ സഹപ്രവത്തകൻ ഇന്നത്തെ സമൂഹത്തിലെ പീഡന വാർത്ത ” യെ കുറിച്ചുള്ള ചർച്ചയിൽ പറഞ്ഞു..
കെട്ടിച്ചമച്ചു കഥ ഇട്ടാലും നാറില്ലെ…?
സത്യം,,!
ഞാനും അത് എപ്പോഴും ഓർക്കാറുണ്ട്.. അത്തരം ഒരു കേസ്..!
ഈ കേസിൽ എനിക്ക് ഒപ്പം നിന്നതു പ്രജ്വലയുടെ നേതാവ് സുനിത കൃഷ്ണൻ ആയിരുന്നു…
ഒരു സ്കൂളിൽ , മഫ്തിയിൽ വനിതാ പോലീസ് എത്തി..
അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥിനി പീഡനത്തിന് ഇര ആയിട്ടുണ്ടെന്നും , പിതാവാണ് പ്രതിയെന്നും ഗർഭിണി ആണ് കുട്ടി എന്നും SP ക്കു ആരോ ഊമ കത്ത് അയച്ചിരിക്കുന്നു..
കുട്ടിയിൽ നിന്നും കാര്യങ്ങൾ തിരക്കി അറിയാനുള്ള ചുമതല എനിക്കും..
അത്രയും വലിയ ഒരു ദുരന്തം ഞാൻ മുൻപ് അനുഭവിച്ചിട്ടില്ല..
ഓമനത്തമുള്ള ഒരു കുഞ്ഞ് ..പത്ത് വയസ്സിൽ കൂടുതൽ ശരീര വളർച്ച ഉണ്ടെന്നു മാത്രം..
അവളോട് ചോദ്യമാണോ കുശലമാണോ എന്ന് തോന്നാത്ത രീതിയിൽ കാര്യങ്ങൾ ചികഞ്ഞെടുക്കണം..
ഉള്ളിൽ കുറ്റബോധമോ നൊമ്പരമോ ഭയമോ….എന്തൊക്കെയോ എന്നിൽ തിളയ്ക്കുകയും ചെയ്യുന്നുണ്ട്..
അച്ഛനെ അവൾക്കു ജീവനാണ് ” അത്രയും വ്യക്തമായി..!
ആ കണ്ടെത്തലിൽ സമാധാനം ഉണ്ടായ എന്നോട് ചില സദാചാര വനിതകൾ , ആ ഇഷ്‌ടം സൂക്ഷിക്കണം എന്ന് എനിക്കറിയാത്ത വശം പോലെ പറഞ്ഞു തന്നു..
മാനസിക സംഘർഷം കൊണ്ട് ഛർദ്ദിക്കാൻ വരുന്ന അവസ്ഥയിൽ ഞാനും എത്തി..
ആ ഇഷ്‌ടം സൂക്ഷിക്കണോ..?
എന്തായാലും കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി..
എന്റെ അതേ അവസ്ഥയിൽ എന്നോടൊപ്പം പോലീസുകാരിയും നിന്നു..
എനിക്കും ഇതേ പ്രായത്തിൽ ഒരു മോളുണ്ട്..
കാക്കിയുടെ ശൗര്യം ഇല്ലാതെ ദുർബലയായ ‘അമ്മ. സ്വരം..!
ആ അച്ഛന്റെ ഇരുപ്പ് മറക്കാനാവില്ല..
ചിരിക്കുക ആയിരുന്നു അയാൾ..
കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ട്..
വ്യക്തികൾ തമ്മിൽ ശത്രുത വരാം..
പക്ഷെ , ഇത്ര ക്രൂരമായ പ്രതികാരം..!
മകളെ താൻ പീഡിപ്പിച്ചു എന്നൊക്കെ..!
ഇനി ഊമ കത്തിന്റെ പുറകിൽ കൂടി പോകാൻ വയ്യ..
കേസ് മടക്കി..
എന്തായാലും പീഡനം നടന്നില്ലാലോ..!
അന്ന് രാത്രി കിടന്നിട്ടു ഉറക്കം വന്നില്ല.
സുനിത കൃഷ്‌ണന്റെ നമ്പർ എടുത്ത് വിളിച്ച് , കാര്യം പറഞ്ഞു..
അവർ ഉന്നത പോലീസ് അധികാരികളുമായി ബന്ധപെട്ടു ..
നിങ്ങൾ എന്റെ കൂടെ നിൽക്കാമോ..?
ആ കുട്ടിയുടെ അച്ഛനോട് ഞാൻ കെഞ്ചി..
ആരാണ് ഇതിന്റെ പിന്നിലെന്ന് അയാൾക്കറിയാം.
എന്നോടും പറഞ്ഞു..
പക്ഷെ , അത് പോരാ എന്നും ശിക്ഷ കൊടുക്കണം എന്നും ഞാൻ വിസ്തരിച്ച് പറഞ്ഞു നോക്കി..
പക്ഷെ അദ്ദേഹം മരവിപ്പിൽ തന്നെ ആയിരുന്നു..
കുറെ നാൾ ഞാൻ അതിന്റെ പിന്നാലെ നടന്നു..
ആളെ അറിയാം..അല്ല..വ്യക്തികളെ അറിയാം..
പക്ഷെ തെളിവ് വേണം..
പ്രമുഖരാണ്..!
എന്റെ സ്വസ്ഥത നശിച്ചപ്പോൾ ,ഞാനും സമാധാനിച്ചു..
ആഹ്..! കെട്ടി ചമച്ച കഥ ..!
പോലീസിനും കുട്ടിയുടെ അച്ഛനും ഇല്ലാത്ത എന്ത് വികാരം എന്നിൽ ഉണ്ടാകണം..
ഇത് പോലെ , മറ്റൊരു കേസിൽ , കടം വാങ്ങിയ പൈസ തിരിച്ചു ചോദിച്ചതിന് വൃദ്ധൻ പീഡിപ്പിച്ചു എന്ന് കേസ് ഉണ്ടാക്കി..
അദ്ദേഹത്തിനെ മക്കളും മരുമക്കളും അകറ്റി..
കൊച്ചു മക്കളെ എടുക്കാനുള്ള സ്വാതന്ത്രം പോലും ഇല്ലാതായി..അദ്ദേഹം
അവസാനം തൂങ്ങി മരിച്ചു..
ഈ രണ്ടു കേസുകളും എന്റെ കണ്മുന്നിൽ നടന്നതാണ്..
പീഡനത്തിന്റെ കഥകൾ പെരുകുമ്പോൾ..
വകുപ്പുകൾ ഉണ്ടാക്കി സ്ത്രീ സുരക്ഷാ ശക്തമാക്കുമ്പോൾ..
മനുഷ്യന്റെ മനസ്സിലെ ചില കാണാപ്പുറങ്ങളെ ഓർത്തു ഭയക്കേണ്ടതും ഉണ്ട്..
പോക്സോ നിയമം ഒക്കെ വ്യാപകമായി ബോധവത്കരിക്കപ്പെടുമ്പോൾ..
എവിടെയോ ഒരു ക്രിമിനൽ ബുദ്ധി ഉണരാതിരിക്കട്ടെ…
എല്ലാ പുരുഷന്മാരും പീഢകരല്ല..
സ്ത്രീ അല്ലാത്തത് കൊണ്ട് കരയാനും നെഞ്ച് പൊട്ടി സങ്കടപെടാനും അവകാശമില്ലാത്തവരല്ല..
നിയമം ദുരുപയോഗിക്കാതെ നോക്കാനും വകുപ്പ് ശ്രദ്ധിക്കണം..ചർച്ചകൾ പെരുകുമ്പോൾ..
ഭയമാകുക ആണ്.
ചില കേസുകൾ തുറന്നു പറയാറുണ്ട്..ഞാനും..
നിയമം പ്രതികരിക്കാതെ വരുന്ന അവസ്ഥ ചൂണ്ടി കാണിക്കുക ആണ് മുഖ്യ ലക്ഷ്യം ..
പക്ഷെ , ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ കൂടുമ്പോൾ ഭയമുണ്ടാക്കുന്നു..ഇങ്ങനെ ചില കാര്യങ്ങൾ കൂടി ഓർക്കുമ്പോ..!

shortlink

Related Articles

Post Your Comments

Related Articles


Back to top button