NewsBusiness

കേന്ദ്ര തപാല്‍ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് ബാങ്കുമായി സഹകരിക്കാന്‍ രണ്ട് ഡസനിലധികം കമ്പനികള്‍

ന്യൂഡല്‍ഹി: കേന്ദ്ര തപാല്‍ വകുപ്പിന്റെ പുതിയ സംരംഭമായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കൊണ്ട് രണ്ട് ഡസനിലേറെ കമ്പനികള്‍ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സാധാരണക്കാര്‍ക്ക് ഏറ്റവും ഗുണകരമായ വ്യവസ്ഥകളോട് കൂടിയ കൂട്ടുകെട്ടിന് മാത്രമേ അനുവാദം നല്‍കുകയുള്ളൂവെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ചേര്‍ന്ന് ഛത്തീസ്ഗഢിലെ റായ്പൂരിലും, ജാര്‍ഖണ്ഢിലെ റാഞ്ചിയിലുമാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ രണ്ട് ശാഖകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം പേയ്മെന്റ് ബാങ്കുകള്‍ സാധാരണ ബാങ്കുകളെക്കാള്‍ അടിസ്ഥാനപരമായിതന്നെ വ്യത്യസ്തമാണ്.

പേയ്മെന്റ് ബാങ്കുകള്‍ക്ക് നേരിട്ട്വായ്പ നല്‍കാനാവില്ല. അവയ്ക്ക് സേവിംഗ്സ്, കറണ്ട് അക്കൗണ്ടുകള്‍ സ്വീകരിക്കാം. പരമാവധി ഒരുലക്ഷം രൂപ വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. പ്രവാസി ഇന്ത്യാക്കാരുടെ നിക്ഷേപം പേയ്മെന്റ് ബാങ്കുകള്‍ സ്വീകരിക്കില്ല. ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും പേയ്മെന്റ് ബാങ്കുകള്‍ക്ക് അനുമതി ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button