NattuvarthaNews

വർക്കലയിൽ വീണ്ടും സി.പി.എം: അക്രമം യുവാവിന്റെ കൈ തല്ലിയൊടിച്ചു

വർക്കല•വർക്കലയിൽ വീണ്ടും സിപിഎം അക്രമം. യുവമോർച്ചാ സജീവ പ്രവർത്തകനെതിരെ വധശ്രമം. ഓട്ടോ ഡ്രൈവർ മണിക്ക് എതിരെയാണ് അക്രമം നടന്നത്. ഓട്ടം പോയിക്കൊണ്ടിരുന്ന ഓട്ടോ അക്രമകാരികൾ കൂട്ടംചേർന്നു തടയുകയും, മാണിയെ പുറത്തേക്കു വലിച്ചിഴച്ചു വടികൊണ്ട് അടിക്കുകയും, തടയാൻ ശ്രമിച്ചപ്പോൾ മണിയുടെ കൈ ബലമായി അടിച്ചോടിച്ചു. സമീപ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, പരിക്ക് സാരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോലീസ് കേസെടുക്കാൻ അമാന്തം കാണിക്കുന്നതായും, പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കുകയും ചെയ്യുന്നതായി വ്യാപക പരാതി. വിവരമറിഞ്ഞെത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകർ പോലീസുകാരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു.

ഇവിടങ്ങളിൽ തുടർച്ചയായി ഉണ്ടാവുന്ന അക്രമങ്ങളിൽ ജനങ്ങൾ വളരെയധികം ഉത്കണ്ഠാകുലരാണെന്നു ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.

-വി.കെ ബൈജു

shortlink

Related Articles

Post Your Comments

Related Articles


Back to top button