KeralaNews

പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷ; നിലപാട് വ്യക്തമാക്കി സർക്കാർ

തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍. 42 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാതൃകാ പരീക്ഷയില്‍ ചോദിച്ചത് ആവര്‍ത്തിച്ചതായാണ് പരാതി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി.

ആവർത്തിച്ചത് 14 മാര്‍ക്കിന്റെ ചോദ്യങ്ങളാണ്. മറ്റു ചോദ്യങ്ങള്‍ വിദ്യാഭ്യാസ പോര്‍ട്ടലില്‍ ഉള്ളവയാണെന്നും ഇതില്‍ അപാകത ഇല്ലെന്നുമാണ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. എന്നാല്‍ 14 ചോദ്യങ്ങളേ ഉള്ളൂവെങ്കിലും അത് ഗൗരവതരമാണെന്ന് കെ.പി.എസ്.ടി.എ അടക്കമുള്ള അധ്യാപകസംഘടനകള്‍ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഭരണപക്ഷാനുകൂല അധ്യാപകസംഘടനയായ കെ.എസ്.ടി.എ. തയ്യാറാക്കിയ മാതൃകാപരീക്ഷയിലാണ് വാര്‍ഷികപരീക്ഷയുടെ ചോദ്യം മുന്‍കൂര്‍ വന്നത്.

മുന്‍വര്‍ഷത്തെ ജ്യോഗ്രഫി പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍ ഈ വര്‍ഷം ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന് അധ്യാപകര്‍ പറയുന്നു. അതത് വര്‍ഷത്തേക്ക് നാലുപേരില്‍നിന്ന് ചോദ്യപ്പേപ്പര്‍ വാങ്ങി ഇതില്‍നിന്ന് നറുക്കിട്ടെടുത്ത ചോദ്യപ്പേപ്പറാണ് ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം ഇത് ആവര്‍ത്തിക്കും.

ഈ വര്‍ഷം അധ്യാപകസംഘടനയുടെ മാതൃകാപരീക്ഷയ്ക്ക് ചോദ്യമിട്ടത് മുന്‍വര്‍ഷം ചോദ്യപ്പേപ്പര്‍ ഇട്ട അധ്യാപകനാണ്. മുന്‍വര്‍ഷത്തെ തന്റെ ചോദ്യപ്പേപ്പര്‍ ഉപയോഗിക്കാത്തതിനാല്‍ അതില്‍നിന്നുള്ള ചോദ്യങ്ങള്‍ മാതൃകാപരീക്ഷയ്ക്കായി നല്‍കി. ഡയറക്ടറേറ്റാകട്ടെ ഈ വര്‍ഷം ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കിയില്ല. പകരം കഴിഞ്ഞ വര്‍ഷത്തെ ഉപയോഗിക്കാത്ത ചോദ്യപ്പേപ്പര്‍ ഉപയോഗിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button