NewsIndia

അപകടങ്ങൾ ഉണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം : രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും നമ്പർ ഇനി വിരൽത്തുമ്പിൽ

മുഴുവന്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നിമിഷനേരംകൊണ്ട് അറിയാന്‍ കഴിയുന്ന ഏകീകൃത മൊബൈല്‍ നമ്പര്‍ സംവിധാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. രാജ്യത്ത മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ഇനി ഒറ്റ നമ്പര്‍ എസ്.എം.എസിലൂടെ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തിക്കാൻ ഈ സംവിധാനത്തിന് കഴിയും.

7738299899 നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ ഏതു സംസ്ഥാനത്തുള്ള വാഹനത്തിന്റെയും രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അറിയാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യയാണിത്. VAHAN- space -registration number എന്ന ഫോര്‍മാറ്റിലാണ് എസ്.എം.എസ് അയക്കേണ്ടത്. ഉടൻ തന്നെ ഉടമയുടെ പേരും വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും മറുപടിയായി ലഭിക്കും. യാത്രക്കാരെ ഇടിച്ചിട്ട് കടന്നുപോകുന്ന ഇതര സംസ്ഥാനങ്ങളിലേതുൾപ്പെടെയുള്ള വാഹനങ്ങള്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button