KeralaNews

വാഹന പണിമുടക്കിനിടെ സംഘർഷം- ആറുപേർക്ക് പരിക്ക്

തിരുവനന്തപുരം: മോട്ടോർ വാഹനപണിമുടക്കിനിടെ തമ്പാനൂരിൽ സമരക്കാരുടെ അഴിഞ്ഞാട്ടം.യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചു തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.സമരക്കാർ യാത്രക്കാരെ ഇറക്കിവിട്ടു. ഓട്ടോ ഡ്രൈവർമാരെ മർദ്ദിച്ച സമരാനുകൂലികളെ പോലീസ് എത്തിയാണ് പിരിച്ചുവിട്ടത്.ഇടതുസംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തിൽ എല്ലാ യൂണിയനുകളിൽനിന്നുമുള്ളവർ ഒന്നിച്ചെത്തിയാണ് യാത്രക്കാരെ ആക്രമിച്ചത്.

സംഘർഷത്തിൽ അഞ്ച് ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഒരു കാർ യാത്രക്കാരനും പരുക്കേറ്റു.സംഭവസ്ഥലത്ത് പോലീസിന്‍റെ സാന്നിധ്യം ആദ്യം കുറവായിരുന്നതിനാൽ സമരക്കാർ അഴിഞ്ഞാടുകയായിരുന്നു. തുടർന്ന് സമരാനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തി.മോട്ടോര്‍ വാഹന പണിമുടക്കിനിടെ പിഞ്ചുകുഞ്ഞടങ്ങിയ യാത്രക്കാരെയാണ് തിരുവനന്തപുരത്ത് സമരക്കാര്‍ ആക്രമിക്കാൻ ശ്രമിച്ചത്.സിഐടിയു, എഐടിയുസി, ഐഎൻടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കുന്നത്.

image courtesy- Manorama TV

shortlink

Related Articles

Post Your Comments

Related Articles


Back to top button