Latest NewsKeralaNews

സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക് നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

Read Also : ബ്രിട്ടീഷുകാരെ തിരിച്ചയച്ചപോലെ നരേന്ദ്ര മോദിയെയും നാഗ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് രാഹുൽ ഗാന്ധി

ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി.ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല.

പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button