International

2017ൽ യൂറോപ്പിൽ എത്തിയ അഭയാർഥികൾ ;ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ജനീവ : 2017ൽ യൂറോപ്പിൽ എത്തിയ അഭയാർഥികൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ഈ വർഷം യൂറോപ്പിൽ കര, കടൽ മാർഗം യൂറോപ്പിൽ എത്തിയ അഭയാർഥികളുടെ എണ്ണം മൂവായിരത്തോളമെന്ന് യുഎൻ അഭയാർഥി ഏജൻസി അറിയിച്ചു. ഈ വർഷം 89 ദിവസം പിന്നിട്ടപ്പോൾ 27,850 അഭയാർഥികൾ യൂറോപ്പിൽ എത്തിയെന്നും വരിൽ 23,125 ഓളം ആളുകൾ ഇറ്റലിയിലാണ് വന്നിറങ്ങിയതെന്നും ഏജൻസി വ്യക്തമാക്കി. ഇതേ കാലയളവിൽ 65,697 ആളുകളാണ് കഴിഞ്ഞവർഷം യൂറോപ്പിൽ എത്തിയത്.

ഇതിനോടൊപ്പം തന്നെ വടക്കൻ ആഫ്രിക്കയിൽ നിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടയിൽ അപകടത്തിൽപെട്ട്‌ രിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഈ വർഷം 595 ആളുകളും,കഴിഞ്ഞവർഷം ഇതേസമയം 346 അഭയാർഥികളുമാണ് അപകടത്തിൽ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button