Latest NewsNewsBusiness

യൂറോപ്പ് മുഴുവൻ ചുറ്റിക്കറങ്ങാൻ ഇനി ഒരൊറ്റ ടിക്കറ്റ് മതി, വമ്പൻ ഓഫറുമായി എയർ ഇന്ത്യ എത്തുന്നു

ഏകദേശം 100-ലേറെ യൂറോപ്യൻ നഗരങ്ങൾ ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയും

വിവിധ രാജ്യങ്ങൾ ചുറ്റിക്കറങ്ങി അവിടെയുള്ള കാഴ്ചകളും മറ്റും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിലുള്ള യാത്രാ പ്രേമികൾക്ക് ഗംഭീര ഓഫറുമായി എത്തുകയാണ് ഇന്ത്യയിലെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. വെറും ഒറ്റ ടിക്കറ്റ് കൊണ്ട് യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ ഒരുക്കുന്നത്. ആക്സസ് റെയിലുമായി സഹകരിച്ചുള്ള ഇന്റർമോഡൽ-ഇന്റർലൈൻ കരാർ വഴിയാണ് ഈ ഒറ്റ ടിക്കറ്റ് യാത്ര അവതരിപ്പിച്ചിട്ടുള്ളത്. ഏകദേശം 100-ലേറെ യൂറോപ്യൻ നഗരങ്ങളിൽ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയും.

എയർ ഇന്ത്യ ഇഷ്യു ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് ബസ്, ട്രെയിൻ തുടങ്ങിയ ഗതാഗത സംവിധാനവും പ്രയോജനപ്പെടുത്താൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ, എയർപോർട്ട് സൗകര്യമില്ലാത്ത നഗരങ്ങൾ പോലും കാണാനുള്ള അവസരമാണ് യാത്രക്കാർക്ക് ലഭിക്കുക. ഓസ്ട്രിയ, ബെൽജിയം, ജർമ്മനി, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ഇറ്റലി, യുകെ എന്നിവിടങ്ങളിലെ നഗരങ്ങളും ഗ്രാമങ്ങളും അനായാസമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റർമോഡൽ യാത്രാ സൗകര്യം കൂടിയാണിത്. യൂറോപ്യൻ നഗരങ്ങളിലേക്കുള്ള ഈ ടിക്കറ്റുകൾ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്യാൻ സാധിക്കും.

Also Read:  ഗഗന്‍യാന്‍ ദൗത്യത്തിന് റെഡി: ലക്ഷ്യത്തെ കുറിച്ച് വിവരിച്ച് ഇസ്രോ ശാസ്ത്രജ്ഞന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button