NewsBusiness

പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാൻ പുതിയ പാക്കുമായി ഐഡിയ

കൊച്ചി: പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാൻ പുതിയ പാക്കുമായി ഐഡിയ. പോസ്റ്റ്പെയ്ഡ‍് ഉപയോക്താക്കൾക്കു ദിവസം ഒരു ജിബി ഡേറ്റ ലഭ്യമാക്കുന്ന പാക്കുമായിയാണ് ഐഡിയ എത്തിയിരിക്കുന്നത്.

300 രൂപ പ്ലാനിൽ ഓഫർ ലഭിക്കുക 4ജി ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവർക്കാണ്. 199 രൂപയ്ക്കു മുകളിലുള്ള പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണു പ്ലാൻ. മാത്രമല്ല ആദ്യ മൂന്നു മാസങ്ങളിൽ പ്ലാനിൽ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 199 മുതൽ 349 രൂപ വരെയുള്ള പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കു 200 രൂപ അധികം നൽകി ഈ പ്ലാൻ സ്വന്തമാക്കാം.

349 മുതൽ 498 രൂപ വരെയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്കു 50 രൂപ അധികം നൽകിയാൽ പ്ലാൻ ലഭിക്കും. 499 രൂപയ്ക്കു മുകളിലുള്ള പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കു പൂർണമായും സൗജന്യമായി ആദ്യ മൂന്നു മാസം ഈ പ്ലാൻ ഉപയോഗിക്കാം. പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത് ഒരു വർഷത്തേക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button