NewsGulf

ഒളിച്ചോട്ടക്കാരെ നാടുകടത്താനൊരുങ്ങി കുവൈറ്റ് : പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ

കുവൈറ്റ്: ഒളിച്ചോടുന്നവരെ നാടുകടത്താൻ കുവൈറ്റിൽ പുതിയ നിയമം. ഇത്തരത്തിലുള്ള തൊഴിൽ വീസക്കാരുടെ ഇഖാമ മരവിപ്പിക്കാനും വിരലടയാളം രേഖപ്പെടുത്തി നാടുകടത്താനും തൊഴിൽ മന്ത്രാലയം, അന്വേഷണവിഭാഗം, മാൻ‌പവർ അതോറിറ്റി എന്നിവയുടെ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമെടുത്തു. 2016 ജനുവരി നാലിനു ശേഷം ഒളിച്ചോട്ടത്തിന് കേസ് കൊടുക്കപ്പെട്ടവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാകും നാടുകടത്തൽ. ഇവർക്ക് വീണ്ടും കുവൈറ്റിൽ പ്രവേശിക്കാൻ സാധിക്കില്ല.

സ്വകാര്യ മേഖലയിലെ തൊഴിൽ വീസക്കാർക്കാണ് ഈ നിയമം ബാധകം. പൊതുമേഖലയിലെയും ഗാർഹിക മേഖലയിലെയും ഇഖാമയിൽ ജോലി ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. ഇത്തരക്കാർക്ക് തൊഴിലുടമ പരാതി പിൻ‌വലിക്കുകയും പിഴ അടയ്ക്കുകയും ചെയ്‌താൽ ഇഖാമ പുതുക്കാൻ സാധിക്കും. നിയമം പ്രാബല്യത്തിലാകുന്നതോടെ സ്പോൺസർ മാറി ജോലിചെയ്യുന്ന വളരെയധികം വിദേശികളുടെ ഇഖാമ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button