Latest NewsIndia

ഗ്രനേഡ് ആക്രമണം: പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: നോവാട്ടയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഗ്രനേഡ് സ്‌ഫോടനത്തില്‍ 14 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സിആര്‍പിഎഫ് ജവാന്‍മാരും ഉള്‍പ്പെടുന്നു.

ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഗഞ്ജ്ബാക്ഷ് പാര്‍ക്കിനു സമീപം പോലീസ് സംഘത്തിനു നേരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന പോലീസ് സംഘത്തിനു നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസിനു നേരെ അക്രമികള്‍ കല്ലെറിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button