Alpam Karunaykku VendiLatest NewsKerala

ഡോക്ടറുടെ അനാസ്ഥ- നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ- വീട്ടുകാരുടെ ദയനീയാവസ്ഥ മുതലെടുത്ത് സോഷ്യൽ മീഡിയയിൽ പണപ്പിരിവ്

 

പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ പിഴവില്‍ നാല് വയസ്സുകാരന്‍ ഗുരുതരാവസ്ഥയിലായി.ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയുടെ കാഴ്ച പോലും നഷ്ടമായ അവസ്ഥയിലാണ്.കുട്ടിക്ക് പനി വന്നപ്പോൾ കുട്ടിയെ പൊന്നാനിയിലെ ഗവ:ഡോക്ടറുടെ വീട്ടില്‍ പരിശോധനക്കെത്തിക്കുകയായിരുന്നു. രോഗനിര്‍ണ്ണയം നടത്തിയ ഡോക്ടര്‍ ചിക്കന്‍പോക്സ് ആണ് എന്ന് പറയുകയും അതിനുള്ള മരുന്ന് കുറിച്ചു കൊടുക്കുകയും ചെയ്തു.

കുട്ടിക്ക് ആ മരുന്ന് കൊടുത്തു ദിവസങ്ങൾക്കകം കുട്ടിയുടെ ശരീരമാസകലം വ്രണങ്ങൾ വരികയും കൈ വെള്ളയിലെ തൊലി അടർന്നു പോകുകയും, കണ്ണ് തുറക്കാനാവാത്ത അവസ്ഥയിലെത്തുകയുമായിരുന്നു. ഒപ്പം അസഹനീയമായ ദുർഗന്ധവും. ആഹാരവും കഴിക്കാനാവാതെ വന്നതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ കാണിച്ച അതേ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനാണ് ഡോക്ടർ നിർദ്ദേശിച്ചത്. തുടർന്ന് താലൂക്കാശുപത്രിയിലെത്തിച്ച കുട്ടിക്ക് അപകട സാധ്യത ആണെന്നും ഗുരുതരാവസ്ഥയിലാണെന്നും കണ്ടെത്തിയ ഡോക്ടർമാർ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

മുൻപ് പരിശോധിച്ച ഡോക്ടറും ഇതേ അഭിപ്രായം പറഞ്ഞതോടെ കുട്ടിയെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.കുട്ടിയുടെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടമാകുകയും ചെയ്തു.ഡോക്ടറുടെ പിഴവാണ് കുട്ടിയുടെ അസുഖത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത് മെഡിക്കൽ കോളേജിൽ വെച്ചാണ്. 40 ദിവസത്തെ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് കുട്ടി അപകട നില തരണം ചെയ്തത്.കുട്ടിയുടെ വലത് കണ്ണിന്റെ കണ്‍പോളകള്‍ മാറ്റിവെക്കാൻ ഉള്ള ശസ്ത്രക്രിയയും നടന്നു.പിതാവ് തന്നെ കുട്ടിക്ക് കണ്‍പോളകള്‍ നല്‍കുകയായിരുന്നു.

നിർദ്ധനരായ മാതാപിതാക്കളുടെ ദയനീയത മുതലെടുത്ത് സോഷ്യൽ മീഡിയയിൽ ചിലർ പണപ്പിരിവ് നടത്തുന്നതാണ് ഇവർ പറഞ്ഞു.ഒരു രാഷ്ട്രിയ സംഘടന വലിയൊരു തുക ഇത്തരത്തില്‍ ഓപ്പറേഷന് നല്‍കിയതായി വീട്ടുകാരെ അറിയിച്ചതോടെയാണ് ഇതിന് പിന്നിലെ തട്ടിപ്പ് പുറത്തറിഞ്ഞത്. തങ്ങള്‍ക്ക് ഇതുവരെ അത്തരത്തില്‍ ഒരു സഹായവും ലഭിച്ചില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ചികിത്സാ പിഴവ് നടത്തിയ ഡോക്ടറിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിക്കഴിഞ്ഞു ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button