Latest NewsNewsInternational

സിറിയയില്‍ വിഷവാതക പ്രയോഗം: കുട്ടികളടക്കം നിരവധി പേർ മരിച്ചു

ബെയ്‌റൂട്ട്: സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വിഷ വാതക പ്രയോഗം.ആക്രമണത്തിൽ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 58 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ട്. ക്ഷീണവും ഛര്‍ദ്ദിയും വായില്‍ നിന്ന് നുരയും പതയും വരുന്ന നിലയില്‍ നിരവധി പേരാണ് ചികിത്സ തേടിയിരിക്കുന്നത്. ദുരന്തത്തിന് ഇരയായവരില്‍ ഏറെയും തദ്ദേശിയരാണ്.

യുദ്ധവിമാനത്തില്‍ നിന്നും വിഷ വാതക പ്രയോഗമുണ്ടായത് വിമതര്‍ക്ക് മേല്‍ക്കൈയുള്ള ഖാന്‍ ഷെയ്ഖും നഗരത്തിലെ ഇഡ്‌ലിബ് പ്രവിശ്യയിലാണ്. ഈ മേഖല അല്‍-ക്വയ്ദയുമായി ബന്ധമുള്ള ഫത്തേ അല്‍ ഷാം ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ്.

സിറിയന്‍ ഒബ്‌സര്‍വേറ്ററി ഹൂമന്‍ റൈറ്റ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിറിയന്‍ യുദ്ധവിമാനമാണോ റഷ്യന്‍ സഖ്യസേനകളുടെ വിമാനമാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. സിറിയയുടെ ഭാവിയെ ബ്രസ്സല്‍സില്‍ യുറോപ്യന്‍ യൂണിയനും യുണൈറ്റഡ് നേഷനും പങ്കെടുക്കുന്ന ദ്വിദിന കോണ്‍ഫറന്‍സ് നടക്കാനിരിക്കേയാണ് ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button