Latest NewsNewsInternational

വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം; കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കെട്ടിടങ്ങൾ തകർന്നതിന്റെയും, നിരവധി ആളുകൾക്ക് പരിക്കേറ്റത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

അസാസ്: വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിൽ വൻ സ്ഫോടനം. കാർ ബോംബ് സ്ഫോടനമാണ് നടന്നിട്ടുള്ളത്. അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസാദിനെതിരെ പോരാടുന്ന തുർക്കി അനുകൂല റിബലുകൾ നയിക്കുന്ന അസാസിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സ്ഫോടനത്തിൽ കുട്ടികൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. റമദാൻ നോമ്പ് മാസത്തിൽ കുട്ടികൾക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധി പേർ മാർക്കറ്റിൽ എത്തിയ സമയത്താണ് സ്ഫോടനം നടന്നത്. കെട്ടിടങ്ങൾ തകർന്നതിന്റെയും, നിരവധി ആളുകൾക്ക് പരിക്കേറ്റതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. തുർക്കി അതിർത്തിയിലുള്ള അസാസ് ചരക്ക് വിതരണം അടക്കമുള്ള വിഷയങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഇടമാണ്. സാധാരണയായി സിറിയയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ താമസിക്കുന്ന ആളുകളെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനങ്ങൾ നടത്തുന്നത് പതിവാണ്. 2017-ൽ നഗരത്തിലെ കോടതി പരിസരത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 40-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

Also Read: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ തെർമോകോൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ വേണ്ട! അറിയിപ്പുമായി ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ

shortlink

Related Articles

Post Your Comments

Related Articles


Back to top button