Latest NewsKerala

അധ്യാപികയ്ക്കെതിരായ കൊലവിളി: ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യണം- കുമ്മനം

തിരുവനന്തപുരം•കേരളാ സര്‍വ്വകലാശാല സ്റ്റുഡന്‍റസ് സർവ്വീസ് ഡയറക്ടർ ഡോ ടി വിജയലക്ഷ്മിയ്ക്കെതിരെ വധ ഭീഷണി മുഴക്കിയ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. തനിക്കുണ്ടായ അപമാനത്തെപ്പറ്റി ഡോ വിജയലക്ഷ്മി മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുള്ളവർക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ പരാതി നൽകിയെന്നാണ് അറിയാൻ കഴിയുന്നത്.എന്നിട്ടും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല എന്നത് ഗുരുതരമായ സ്ഥിതിയാണ്. നേരിട്ട് പരാതി കിട്ടിയിട്ടും അതിൻമേൽ നടപടി എടുക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.

കേരളാ സർവ്വകലാശാല കലോത്സവത്തിന്‍റെ ഫണ്ട് അനധികൃതമായി അനുവദിച്ച് നൽകാത്തതിനാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേരളാ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ എ എ റഹിം അദ്ധ്യാപികയ്ക്കെതിരെവധ ഭീഷണി മുഴക്കിയത്. മാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അവഹേളനപരമായ പരാമർശങ്ങള്‍ നടത്തുകയും ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു. തീവ്രവാദികൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് തന്നോട് ചെയ്തതെന്നാണ് അദ്ധ്യാപികയുടെ വെളിപ്പെടുത്തൽ. കേരളത്തിലെ യുവാക്കൾക്ക് തന്നെ അപമാനമായി മാറിയ ഇയാളെ ഉടൻ കയ്യാമം വെക്കാൻ പൊലീസ് തയ്യാറാകണം. വിവിധ വിഷയങ്ങളിൽ സിപിഎം നിലപാട് വ്യക്തമാക്കാൻ ചാനൽ ചർച്ചകളിൽ വരുന്നയാളുമാണ് റഹിം. അത്തരമൊരാൾ തന്നെ സ്ത്രീത്വത്തെ അപമാനിക്കാൻ നേതൃത്വം നൽകിയത് സിപിഎമ്മിന്‍റെ അപചയമാണ്.

സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ തന്നെ സ്ത്രീ പീഡകരായി മാറിയ കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് വിദൂര സ്വപ്നം മാത്രമാണ്. സ്ത്രീപീഡകരുടെ സംരക്ഷകരായി സിപിഎം സർക്കാർ മാറി. സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നൽകുന്ന സർക്കാരാണ് തന്‍റേതെന്ന അവകാശവാദം ഇനിയെങ്കിലും പിണറായി വിജയൻ അവസാനിപ്പിക്കണം. കേരളാ യൂണിയൻ കലോത്സവവുമായി ബന്ധപ്പെട്ട് ഉയരുന്ന സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും സിപിഎം നേതാക്കളുടെ അനർഹമായ കൈകടത്തലിനെപ്പറ്റിയും അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button