Gulf

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആശ്വാസം

റിയാദ് : സൗദിയില്‍ നിന്നും പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആശ്വാസം. രാജ്യത്തെ അഞ്ച് പ്രധാന റൂട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ഡല്‍ഹി, മുംബൈ, ഹൈദരാബാദ് , കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.

പൊതുമാപ്പ് അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസമായ ജൂണ്‍ 27 വരെ നിരക്കിളവ് ലഭ്യമായിരിക്കും. ഔട്ട് പാസോ അല്ലെങ്കില്‍ പൊതുമാപ്പ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന രേഖയോ ഹാജരാക്കണം. ബുധനാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഡല്‍ഹിയിലേക്ക് മാത്രം 659 റിയാലും ബാക്കി എല്ലായിടങ്ങളിലേക്കും 595 റിയാലുമാണ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button