Devotional

ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്താൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഹിന്ദുക്കള്‍ക്ക് ശ്രീകൃഷ്ണന്‍ എന്നത് ഒരു പ്രഹേളികയാണ്. മഹാവിഷ്ണുവിന്‍റെ അവതാരമായി, ദുഷ്ടശക്തികളില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പിറവിയെടുത്തതാണ് ശ്രീകൃഷ്ണന്‍. ഭഗവാന്‍ കൃഷ്ണന്‍ ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയില്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ഇഷ്‌ടപുഷ്‌പമാണ്‌ നീലശംഖ്‌പുഷ്‌പം, കൃഷ്‌ണതുളസി മുതലായവ. വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ഉറിയില്‍ ഒളിപ്പിച്ച വെണ്ണയാണ് കണ്ണന് ഏറ്റവും പ്രിയപ്പെട്ടത്. തേനും പാലും കൃഷ്ണഭഗവാന്‍റെ നിവേദ്യമായി ഭക്തര്‍ക്ക് നല്‍കാറുണ്ട്. അത് മാത്രമല്ല, ചില വീടുകളില്‍ ബാലഗോപാലന്‍റെ വിഗ്രഹം തേനും പാലും കൊണ്ട് അഭിഷേകം ചെയ്യാറുമുണ്ട്.അതുപോലെതന്നെയാണ് മയിൽ‌പ്പീലി. കണ്ണനെയും മയില്‍പീലിയേയും തമ്മില്‍ വേര്‍തിരിക്കാന്‍ സാധിക്കുകയില്ല. ശ്രീകൃഷ്ണഭഗവാന്‍റെ എല്ലാ ചിത്രങ്ങളിലും വിഗ്രഹങ്ങളിലും അദ്ദേഹത്തിന്‍റെ കിരീടത്തിലും കൈയ്യിലും മയില്‍‌പീലി കാണാന്‍ സാധിക്കും.
ശ്രീകൃഷ്ണനെ മനസ്സിൽ നിനച്ച് ഓം ക്ലീം കൃഷ്‌ണായനമ:’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലാം. സൗമനസ്യം, കലാവിജയം, സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം എന്നിവയാണ് ഫലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button