KeralaLatest News

അസത്യപ്രചരണം കൊണ്ട് സത്യത്തെ ഇല്ലാതാക്കുന്നു: ജൂഡിന് വിമര്‍ശിച്ച് മേയര്‍

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ ജൂഡ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റില്‍ പ്രമുഖര്‍ കമന്റും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മേയറിന്റെ പ്രതികരണം.

സിനിമാ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ ജൂഡ് മോശമായി പെരുമാറുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെ തിരക്കഥ മാറ്റിയെഴുതി ഇരയെ വേട്ടക്കാരനായി ചിത്രീകരിക്കുകയാണ് ജൂഡിപ്പോള്‍ ചെയ്യുന്നത്. അസത്യപ്രചരണം കൊണ്ട് സത്യത്തെ ഇല്ലാതാക്കാനാകില്ലെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം..ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിച്ചു. ജൂഡ് നല്ലൊരു സിനിമ സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളെ വേറൊരു രീതിയില്‍ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനായി മാറ്റി ചങ്ക് തകര്‍ന്നെഴുതാനുള്ള അദ്ദേഹത്തിന്റെ സംവിധാന മികവ് ആ ഫേസ്ബുക്ക് പോസ്റ്റില്‍ കാണാം. എന്നാല്‍ എന്താണ് സത്യം എന്ന് എല്ലാവരും അറിയണം. അസത്യപ്രചരണം കൊണ്ട് ഒരു സത്യത്തെയും ഇല്ലാതാക്കാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button