NewsIndia

അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: നാല് തീവ്രവാദികളെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഖേരന്‍ സെക്ടറിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. തീവ്രവാദികളെ വധിച്ച കാര്യം തിങ്കളാഴ്ച പ്രസ്താവനയിലൂടെയാണ് സൈന്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുല്‍ഗാം ജില്ലയിലെ പോലീസ് സ്‌റ്റേഷന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയിരുന്നു. ഇവിടെ ഈ മാസം 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

അതേസമയം ശ്രീനഗര്‍, ബഡ്ഗാം, ഗന്ദേര്‍ബാല്‍ ജില്ലകളില്‍ ജനങ്ങള്‍ അക്രമാസക്തരായി തെരുവിലിറങ്ങുകയും ഒരു വോട്ടെടുപ്പ് കേന്ദ്രം തീ വെക്കുകയും ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button