Latest NewsIndiaInternational

താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന: 50 ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാൻ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കാബൂൾ: അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ താലിബാൻ ഭീകരരുമായി അഫ്ഗാൻ സേന നടത്തുന്ന പോരാട്ടത്തിൽ താലിബാന്റെ ജില്ലാ കമാൻഡർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും ഉൾപ്പെടെ കൊല്ലപ്പെട്ടു. അഫ്ഗാൻ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ താലിബാൻ സേന പഞ്ച്ഷീർ പ്രവിശ്യ വളഞ്ഞിരിക്കുകയാണ്. അതേസമയം പാഞ്ച്ഷിര്‍ താലിബാനെതിരെ കടുത്ത ചെറുത് നിൽപ്പാണ് തുടരുന്നത്. അഷ്‌റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുടെ നേതൃത്വത്തിലാണ് പാഞ്ച്ഷിറില്‍ താലിബാനെതിരായ പ്രതിരോധം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button