KeralaLatest News

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കുളത്തൂപ്പുഴ ; ഒന്നര കിലോകഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും ഒഡീഷ സ്വദേശി പ്രശാന്ത് ബഹ്റയാണ് പത്തനാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 10 വർഷമായി ഇയാൾ പറക്കോടുള്ള പച്ചക്കറി കടയിലെ തൊഴിലാളിയാണ്.

പറക്കോട് ടിബി ജംഗ്ഷനിലെ ക്വാട്ടേഴ്സിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആര്യങ്കാവ്, തെന്മല മേഖലകളിലുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക്  കഞ്ചാവ് പതിവായി നല്കിയിരുന്നത് ഇയാളാണെന്ന് എക്സൈസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button