Latest NewsNewsGulf

ഇറച്ചി മുറിക്കുന്ന കത്തി കൊണ്ട് നഖം മുറിച്ചയാള്‍ക്ക് യു.എ.ഇ അധികൃതര്‍ കൊടുത്ത പണി

ഫുജൈറ• ഇറച്ചി കടയിലെ കത്തി കൊണ്ട് സ്വന്തം കാല്‍നഖം മുറിക്കുമ്പോള്‍ ഇങ്ങനെ ഒരു പണി കടക്കാരന്‍ പ്രതീക്ഷിച്ചിരിക്കില്ല. ഫുജൈറയുടെ ഉപനഗരമായ ദിബ്ബയിലെ അല്‍ താജ് മീറ്റ് ഷോപ്പിലാണ് സംഭവം. കടയില്‍ ആളൊഴിഞ്ഞ നേരം കടക്കാരന്‍ ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് നഖം മുറിക്കുകയായിരുന്നു. എന്നാല്‍ അതുവഴി വന്ന സ്വദേശി ഈ കാഴ്ച കാണുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയായിരുന്നു.

സംഭവം അറിഞ്ഞ നഗരസഭാ അധികൃതര്‍ കുതിച്ചെത്തി. ഉടന്‍ തന്നെ കടപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. കാര്യം എന്തെന്നറിയാതെ അന്തംവിട്ടുനിന്ന കടക്കാരന്‍ അധികൃതരോട് കാര്യം തിരക്കി. നാടാകെ പടര്‍ന്ന വീഡിയോ അധികൃതര്‍ കടക്കാരനെ കാണിച്ചു കൊടുത്തു. അപ്പോഴാണ് കടക്കാരനും കാര്യം പിടികിട്ടിയത്.

ഫുജൈറയുടെ ഉപനഗരമായ ദിബ്ബയിലെ അല്‍ താജ് മീറ്റ് ഷോപ്. കടയിലപ്പോള്‍ ഉപഭോക്താക്കള്‍ ആരുമില്ല. ഇറച്ചി മുറിച്ച് മുറിച്ച് മൂര്‍ച്ച കൂടിയ കത്തി കണ്ടപ്പോള്‍ കടക്കാരനൊരു മോഹം നഖം മുറിക്കാന്‍. പിന്നെ അമാന്തിച്ചില്ല. നീളമുള്ള കത്തി കൊണ്ട് ആസ്വദിച്ച് നഖം മുറിക്കാന്‍ തുടങ്ങി. കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ച് നഖങ്ങള്‍ ഒരൊന്നായി മുറിക്കുമ്പോഴാണ് ഒരു സ്വദേശി ഈ കാഴ്ച്ച കാണുന്നത്.

നഗരസഭ ഇറച്ചിക്കടക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ നിര്‍ദേശിച്ച ശുചിത്വ മാനദണ്ഡങ്ങളുടെ പരസ്യമായ ലംഘനമാണ് കട പൂട്ടിക്കാന്‍ കാരണമായത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകും വിധം പ്രവര്‍ത്തിച്ചതിന് സ്ഥാപന ഉടമക്ക് പിഴയും ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button