Latest NewsIndia

ഹനുമാനെപോലെ ജോലി ചെയ്യാന്‍ എംപിമാരോട് പ്രധാനമന്ത്രിയുടെ ഉപദേശം

ന്യൂഡല്‍ഹി: ഹനുമാനെ പോലെ പണിയെടുക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എംപിമാരോടാണ് മോദിയുടെ ഉപദേശം. ബജറ്റ് സെഷന്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്.

ലക്ഷ്മണന്‍ മരണശയ്യയില്‍ കിടന്നപ്പോള്‍ ഔഷധംതേടി പോകാന്‍ ഹാനുമാന്‍ ആരുടെയും അനുവാദം കാത്തുനിന്നില്ല. അതുപോലെ മറ്റാരുടെയും നിര്‍ദേശങ്ങള്‍ക്കു കാത്തുനില്‍ക്കാതെ എംപിമാര്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കണമെന്നാണ് മോദി പറഞ്ഞത്.

നല്ല തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. ഹനുമാന്‍ ജയന്തിയുടെ ഭാഗമായി ജനങ്ങള്‍ക്കും എംപിമാര്‍ക്കും മോദി ആശംസകള്‍ നേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button