Latest NewsNews

പിണറായി പോലീസിന് വീണ്ടും നാണക്കേട് : സംസ്ഥാന ഇന്റലിജന്‍സ് മേധാവിയ്ക്ക് പറ്റിയ അമളി അറിഞ്ഞാല്‍ ചിരിച്ചു ചിരിച്ചു മരിക്കും

തിരുവനന്തപുരം•മന്ത്രിമാരെ തിരിച്ചറിയാനാകാതെ സംസ്ഥാന ഇന്റലിജന്‍സ് മേധാവി. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനെ കാണാന്‍ പോയ ഡി.ജി.പി മൊഹമ്മദ്‌ യാസിന്‍ എത്തിയത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടില്‍. പുറത്തേക്ക് വന്ന ചന്ദ്രശേഖരനോട്‌ വി.എസ് സുനില്‍കുമാറല്ലേ എന്ന് ചോദിക്കുകയും ചെയ്തു ഇന്റലിജന്‍സ് മേധാവി. ക്ഷുഭിതനായ മന്ത്രി തന്റെ ഗണ്‍ മാനെ വിളിച്ച് ഡി.ജി.പിയ്ക്ക് കൃഷിമന്ത്രിയുടെ വീട് കാണിച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമരെയോ വകുപ്പുകളെയോ അറിയില്ലെന്നാണ് ഇന്നത്തെ സംഭവം സൂചിപ്പിക്കുന്നത്. രാവിലെ 7.30 ഓടെയാണ് പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. അദ്ദേഹം മറ്റൊരു മന്ത്രിയെ കാണാൻ വന്നതാണെന്നും ഇന്‍റലിജൻസ് മേധാവിക്ക് ഇത്തരത്തിൽ തെറ്റുപറ്റുന്നത് നാണക്കേടാണെന്നും മന്ത്രി ചന്ദ്രശേഖരൻ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button