Devotional

വീടുകളില്‍ പൂജാമുറി നിര്‍മിക്കുമ്പോള്‍ അറിയേണ്ടത്

വാസ്തു നിയമം അനുസരിച്ച് ഒരു ഗൃഹത്തിന്റെ പൂജാമുറിയു ടെ സ്ഥാനം എവിടെ വരുന്നു എന്ന് നോക്കാം.

ഒരു വീടിന്റെ സകല ഐശ്വര്യങ്ങള്‍ക്കും അടിസ്ഥാനം ദൈവാ ധീനമാണ്. മനുഷ്യര്‍ക്ക് ചൈതന്യത്തിന്റെ അനുഭൂതിയ്ക്കാ യുള്ള ഒരു സ്ഥാനമായിട്ടാണ് ദേവാലയത്തെ ഋഷീശ്വരന്മാര്‍ കല്പിച്ചിട്ടുള്ളത്.

നിത്യേന ക്ഷേത്ര ദര്‍ശനം നടത്താന്‍ നമുക്കു മിക്കവര്‍ക്കും സാധിക്കാറില്ല. അതുകൊണ്ടാണ് വാസ്തുശാസ്ത്രം, ഗൃഹ ത്തിനുള്ളില്‍ ദേവാലയത്തിന്റെ പ്രതിരൂപമായ പൂജാമുറി ഒരുക്കി ആരാധിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പ്രധാന ഗൃഹത്തിന്റെ വടക്ക്, കിഴക്ക്, മധ്യം ഈശാനകോണി ന്റെ കിഴക്ക് ഭാഗം എന്നീ ഭാഗങ്ങളിലാണ് സാധാരണ രീതി യില്‍ പൂജാമുറിയുടെ സ്ഥാനം. തെക്ക് , കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് എന്നീ ഭാഗങ്ങളില്‍ പൂജാമുറി യുടെ സ്ഥാനം വരുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഈശാന കോണിലാണ് യഥാര്‍ത്ഥത്തില്‍ ഉത്തമമായ പൂജാമുറിയുടെ സ്ഥാനം. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ വരുമ്പോള്‍ മുകളില്‍ പറഞ്ഞ ദിക്കുകള്‍ സ്വീകരിക്കാമെന്നു മാത്രം. പഴയ തറവാടുകളില്‍ അറപ്പുരയിലോ, അറപ്പുരയോട് ചേര്‍ന്നോ വീടിന് മദ്ധ്യ ഭാഗത്തായിട്ടാണ് പൂജാമുറി ഉണ്ടായി രുന്നത്. കിഴക്കു ഭാഗത്തുള്ള പൂജാമുറി വീട്ടില്‍ താമസിക്കു ന്നവര്‍ക്ക് പേരും പ്രശസ്തിയും നല്‍കുമ്പോള്‍ വടക്കു ഭാഗ ത്തുള്ള പൂജാമുറി വിജ്ഞാനം നല്‍കുമെന്നും പറയപ്പെടുന്നു. കിടപ്പു മുറിയും, സ്വീകരണ മുറിയും, ശുചിമുറിയുമായി ബന്ധ പ്പെട്ട് കിടക്കുന്ന മുറിയും ഒരിക്കലും പൂജാമുറിക്കെടുക്കരുത്.
കിഴക്കോട്ട് പൂജാമുറിയില്‍ എല്ലാ ദേവന്മാരുടേയും ചിത്രങ്ങള്‍ അഭിമുഖമായി വയ്ക്കാം. പടിഞ്ഞാറ് അഭിമുഖമായി വയ്ക്കു ന്നത് മദ്ധ്യമമാണ്. ദുര്‍ഗ്ഗ മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ചിത്രങ്ങള്‍ തെക്കോട്ട് അഭിമുഖമായി വയ്ക്കാം. ആചാര്യന്മാരു ടേയും സന്യാസിമാരുടേയും ഗുരുക്കന്മാരുടേയും ചിത്രങ്ങള്‍ വടക്ക് ഭാഗത്തുള്ള ചുമരില്‍ തെക്കോട്ടഭിമുഖമായി വയ്ക്കാ മെന്ന് താന്ത്രിക ശാസ്ത്രം സമ്മതിക്കുന്നു.
ഫാഷന് വേണ്ടി ഷെല്‍ഫുകളില്‍ തട്ടുകള്‍ നിരത്തി ചിത്രങ്ങള്‍ വച്ചുള്ള ആരാധനാ രീതി നിര്‍ബന്ധമായും ഒഴിവാക്കണം. ഗോവണിപ്പടിക്ക് താഴെയുള്ള പൂജാമുറിയും നിഷിദ്ധം തന്നെ. പൂജാമുറിയില്‍ മഹാലക്ഷ്മിയുടെ പടം വച്ച് പൂജിക്കുന്നത് വളരെ ശ്രേഷ്ഠമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button