Latest NewsIndia

പാക് ലോഞ്ച്പാഡുകള്‍ സജീവം; ജാഗ്രതയോടെ സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്ത ഭീകരരുടെ ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അതിര്‍ത്തിയില്‍ സൈന്യം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

മിന്നലാക്രമണത്തെത്തുടര്‍ന്നു ഭീകരരുടെ ലോഞ്ച്പാഡുകള്‍ സജീവമായിരുന്നില്ല. പിന്നീടു ശൈത്യകാലത്ത് അവ വീണ്ടും സജീവമായതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയിലെ 100 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന മേഖലയിലാണ് ലോഞ്ച്പാഡുകള്‍ സജീവമായത്. പത്തോളം ലോഞ്ച്പാഡുകളാണ് ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നത്.

ചെറിയ കുടിലോ എടുത്തുമാറ്റാവുന്ന ടെന്റുകളോ ആയിരിക്കും ലോഞ്ച് പാഡുകളായി പ്രവര്‍ത്തിക്കുക. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനായി അവസരം കാത്തിരിക്കുന്ന ഭീകരരാണ് ഇതിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button