KeralaLatest NewsNews

നന്തന്‍കോട് കൊലപാതകം; വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍

തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍. ഇരുപത്തിയ‍ഞ്ച് വയസ് തോന്നിക്കുന്ന യുവാവാണ് കേഡല്‍ പറഞ്ഞ സമയത്ത് പെട്രോള്‍ വാങ്ങിയതെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജയകുമാര്‍ പറഞ്ഞു.

ഒാട്ടോയിലെത്തിയ യുവാവ് കന്നാസിലാണ് പെട്രോള്‍ വാങ്ങി പോയത്. മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍ നിന്ന് ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയതായി പ്രതി കേഡല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കേഡലിനെ പമ്പില്‍വച്ചു കണ്ട മുന്‍പരിചയമുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. ഇതോടെ കേസില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button