KeralaLatest NewsNews

കോടിയേരിക്ക് ശക്തമായ മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : കോടിയേരിക്ക് ശക്തമായ മറുപടിയുമായി കാനം രാജേന്ദ്രന്‍. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ ഇടതുമുന്നണിയില്‍ എത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപഐയുടെ നിലപാടുകളെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം ആര്‍ക്കുമില്ല. ആരുടെയും മുഖം നോക്കിയല്ല അഭിപ്രായം പറയുന്നതെന്നും, എല്ലാം ശരിയാണെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

തങ്ങളുടെ നിലപാട് മാത്രമാണ് ശരിയെന്ന സമീപനം നന്നല്ല. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ സിപിഎം തയ്യാറാകണമെന്നും പക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാണ് സിപിഐ ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button