Latest NewsNewsGulf

പ്രവാസി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

ഷാര്‍ജ•52 കാരനായ ഇന്ത്യന്‍ പ്രവാസിയെ കുടുംബ അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ വ്യാവസായിക ഏരിയ-2 ലെ അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ഒരാള്‍ തൂങ്ങിമരിച്ചതായി പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ 8 മണിക്ക് തന്നെ മരിച്ചിരുന്നതായി കണ്ടെത്തി. ഇദ്ദേഹം മുറിയില്‍ ഉറങ്ങുകയാന്നെന്നാണ് കരുതിയിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെയും മറ്റു ചിലരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button