KeralaLatest News

ആത്മീയ ചികിത്സയുടെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയിരുന്ന യുവാവ് പിടിയില്‍

മലപ്പുറം•ആത്മീയ ചികിത്സയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്ന യുവാവ് പിടിയില്‍. രാമപുരം ബ്ലോക്കുപടി ചക്കംതൊടിയില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സൈനുല്‍ ആബിദ്ദീന്‍ (32) ആണ് പിടിയിലായത്.

സ്ത്രീകളെയും കുട്ടികളെയും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വശീകരിച്ച് ദര്‍ഗകളില്‍ സിയാറത്ത് നടത്തുവാനെന്നും മറ്റും പറഞ്ഞ് കേരളത്തിനകത്തും പുറത്തും കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ നടത്തുകയും ലക്ഷക്കണക്കിന്‌ രൂപ കൈപറ്റുകയും ചെയ്യാറാണ് പതിവ്.

പരാതിയുടെ അടിസ്ഥാനത്തില്‍ കൊളത്തൂര്‍ എസ്.ഐ വിഷ്ണു, എ.എസ്.ഐ സജീവ്‌, സിവില്‍ പോലീസ് ഓഫീസര്‍ സജീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ ഉള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇയാള്‍ പിടിയിലായതറിഞ്ഞ്‌ നേരിട്ടും ഫോണ്‍ വഴിയും നിരവധി പരാതികളാണ് കൊളത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button