Latest NewsIndiaNews

ഒന്നിലേറെ തവണ ബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും തനിക്ക് കീഴ്‌പ്പെടണമെന്ന് ഭീഷണി: 46 കാരനെ കൊലപ്പെടുത്തി 15കാരന്‍

ലക്‌നൗ: തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത 46 കാരനെ കൊലപ്പെടുത്തി 15 വയസുകാരന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത ഹക്കീം നജാക്കത്തിനെ ആണ്‍കുട്ടി കത്തിയുപയോഗിച്ചാണ് കൊലപ്പെടുത്തുന്നത്.

Read Also: പശ്ചിമ ബംഗാള്‍ തീരത്ത് നാശം വിതച്ച് റെമാല്‍ ചുഴലിക്കാറ്റ്; ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

മേയ് 19-ന് നജാക്കത്തിന്റെ ഭാര്യയും മക്കളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. അവസരം മുതലെടുത്ത് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തന്റെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു, അല്ലെങ്കില്‍ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് സൂപ്രണ്ട് (റൂറല്‍) ആദിത്യ ബന്‍സാല്‍ പറഞ്ഞു.

കുട്ടിയെ ഇയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പ്രതിരോധിച്ചു. ഇതോടെയാണ് സമീപത്ത് കിടന്ന മൂര്‍ച്ചയേറിയ ആയുധം എടുത്ത് നജാക്കത്തിന്റെ കഴുത്തിലും തലയിലും അടിച്ച് കൊലപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button